ഇതാണ് നാടൻ സൂത്രം… ഈയൊരു സൂത്രത്തിലൂടെ ഇഡ്ഡലി ഉണ്ടാക്കി നോക്കൂ ഉഗ്രൻ ടെസ്റ്റിൽ പഞ്ഞി പോലെ തന്നെ കിട്ടും.

മിക്ക വീടുകളിലും ഉണ്ടാക്കുന്ന ഒരു പലഹാരം തന്നെയാണ് ഇഡലി. എന്നാൽ ഇഡ്ഡലി ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയി വരുന്നില്ല. എത്രയേറെ ചേരുവകൾ ചേർത്താലും വയങ്കര ബലത്തിലാണ് ഇഡലി വരുന്നത്. അതരത്തിലുള്ള അവസ്ഥ എങ്ങനെ പരിഹരിക്കാം എന്നാണ് ഇന്ന് നിങ്ങളും ആയി പറഞ്ഞത്തുന്നത്. ഈ ഒരു കൂട്ടിൽ നിങ്ങളൊന്ന് ഇഡലി ഉണ്ടാക്കി നോക്കൂ. ചായക്കടകളിൽ നിന്ന് വാങ്ങിക്കുന്നതിനേക്കാൾ നല്ല ഉഗ്രൻ സ്വാദിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയും. എങ്ങനെയാണ് ഇത്രയും ടേസ്റ്റ് ഏറിയ ഇഡലി ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.

   

ആദ്യമേ ഉഴുന്നു പച്ചരിയും ഒരു പത്ത് മണിക്കൂർ നേരം വെള്ളത്തിൽ കുതിർത്തുവാനായി വയ്ക്കുക. സാധാരണ രീതിയിൽ 6,8 മണിക്കൂർ നേരമാണ് ഉഴുന്ന് കുതിർത്തുവാൻ നമ്മൾ വയ്ക്കാറ്. അതുകൊണ്ടുതന്നെ അത്രയേറെ സോഫ്റ്റ് ഒന്നും കിട്ടാറില്ല. എന്നാൽ നമ്മൾ ചെയ്യേണ്ടത് 10 മണിക്കൂർ നേരം അരിയും ഉഴുന്നും കുതിർത്തുവാനായി വയ്ക്കുക. കുതിർത്തി എടുത്ത മാവ് ഉപയോഗിച്ച് ഇഡ്ഡലി ഉണ്ടാക്കുകയാണെങ്കിൽ നല്ല സ്വാദും സോഫ്റ്റും ആയിരിക്കും. ഇനി ഇപ്പോൾ നിങ്ങളുടെ കയ്യിൽ പച്ചരി ഇല്ല എങ്കിൽ ഇഡലി പൊന്നി ഉപയോഗിച്ച് ഉണ്ടാക്കാവുന്നതാണ്.

ഇനി നമുക്ക് നന്നായിട്ട് ഉഴുന്ന് ആദ്യമേ ഒന്ന് അടിച്ചെടുക്കാം. ഒരു ക്ലാസ് ഉഴുന്നാണ് നിങ്ങൾ എടുക്കുന്നത് എങ്കിൽ രണ്ട് ഗ്ലാസ് അളവ് അരി എന്ന തോതിൽ ആയിരിക്കണം നിങ്ങൾ എടുക്കേണ്ടത്. ഇനി തിളപ്പിച്ചാറിയ വെള്ളം ഒഴിച്ച് ഉഴുന്നിൽ പാകത്തിന് ചേർത്ത് നമുക്ക് നല്ല രീതിയിൽ ഒന്ന് അടിച്ചെടുക്കാവുന്നതാണ്. അങ്ങനെ തന്നെ അരിയും. ഇതിലേക്ക് ഒരു ഗ്ലാസ് ചോറ് ചേർക്കാം. ഇനി വെള്ളം ഒന്നും ഒഴിക്കാതെ നന്നായി അരച്ചെടുക്കാം. ഇനി നമ്മള് അടിച്ചെടുത്ത എല്ലാതും ഒരു പാത്രത്തിലിട്ട് നന്നായി ഒന്ന് മിക്സ് ചെയ്തു കൊടുക്കാം.

ഇനി ഇതിലേക്ക് പാകത്തിന് ഉപ്പ് ഇട്ടിട്ട് കൈകൊണ്ട് നന്നായി കൈ കൊണ്ട് ഇളക്കി കൊടുക്കുക. ഏകദേശം ഒരു അഞ്ചു മിനിറ്റ് നേരം കൈകൾ ഉപയോഗിച്ച് നന്നായി തിരുമ്മി കൊടുക്കേണ്ടതാണ്. മാവ് പൊങ്ങി വരാനായി ഒരു 10 മണിക്കൂർ നേരം വയ്ക്കുകയാണെങ്കിൽ ചെറുതായി പുളിച്ച് നല്ല ടേസ്റ്റ് ഉണ്ടായിരിക്കും. ഇനി എങ്ങനെയാണ് ഇഡലി ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. ഈയൊരു മെത്തേഡിൽ നിങ്ങൾ ഉണ്ടാക്കി നോക്കിയാൽ നിങ്ങൾക്ക് നല്ല ടേസ്റ്റിൽ തന്നെ പഞ്ഞി പോലെ ഇഡലി തയ്യാറാക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *