പപ്പടം ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ!! പപ്പടത്തിൽ കെമിക്കൽസ് ഉണ്ടോ ഇല്ലയോ എന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ ആകും… ഇങ്ങനെ ചെയ്തു നോക്കൂ.

ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ വളരെയേറെ ഇഷ്ടമുള്ള ഒന്ന് തന്നെയാണ് പപ്പടം. എന്നാൽ പപ്പടത്തിൽ മായം കലർത്തുന്നത് നാം പലരും അറിയാതെ പോകുന്നു. വളരെ എളുപ്പത്തിൽ തന്നെ പപ്പടത്തിൽ മായം കലർത്തിയിട്ടുണ്ടോ എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. എങ്ങനെയാണ് പപ്പടത്തിൽ മായം കലർത്തിയോ എന്ന് മനസ്സിലാക്കുന്നത് നോക്കാം. അതിനായി നമുക്ക് രണ്ട് വ്യത്യസ്ത തരത്തിലുള്ള പപ്പടവും അതുപോലെതന്നെ തൊട്ടടുത്തുനിന്ന് ലൂസായി വാങ്ങിച്ച ഒരു പപ്പടവും എടുക്കുക.

   

ആദ്യം തന്നെ ഒരേ പോലെയുള്ള മൂന്ന് പാത്രത്തിൽ വ്യത്യസ്ത കമ്പനികളുടെ പപ്പടം ഓരോന്നായി വയ്ക്കുക. ഇതിനകത്തേക്ക് ഒരേ അളവിൽ വെള്ളം പപ്പടത്തിൽ ഒഴിച്ച് വയ്ക്കുക. മൂന്നിലും ഒരേ അളവിൽ തന്നെ വേണം. മൂന്നു പാത്രത്തിൽ ഓരോ അളവിൽ നമ്മൾ വെള്ളം ഒഴിച്ച് ഇനി ഒരു 10 മിനിറ്റിനു നേരം റസ്റ്റിനായി വെക്കാം. ശേഷം ഈ പപ്പടത്തിന് വരുന്ന മാറ്റമെന്താണെന്ന് നോക്കാം.

10 മിനിറ്റിനുശേഷം പപ്പടം ഓരോന്നായി എടുത്തുനോക്കുമ്പോൾ ഏത് പപ്പടമാണ് കൈയിൽ എടുക്കുബോൾ പൊടിഞ്ഞു പോകുന്നത് എങ്കിൽ അതാണ് ശരീരത്തിന് ഗുണകരം ചെയ്യുന്ന പപ്പടം. പപ്പടങ്ങളിൽ എല്ലാം തന്നെ ഒത്തിരി കെമിക്കൽസ് ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ ശരീരത്തിന് വളരെയേറെ ദോഷം ചെയ്യുന്നു. ഉഴുന്ന് ചേർത്തുണ്ടാക്കിയ പപ്പടം ആണെങ്കിൽ ഈ ഒരു രീതിയിൽ വെള്ളം ചേർത്ത് കഴിഞ്ഞാൽ ഇതുപോലെ പൊടിയായി പൊടിഞ്ഞു പോകും.

സാധാരണഗതിയിൽ പപ്പടം ഉണ്ടാക്കുന്നത് ഉഴുന്ന് മാവും പപ്പടക്കാരവും എണ്ണയും ചേർന്നാണ് ഉണ്ടാക്കുന്നത്. തുടർച്ചയായി കെമിക്കൽസ് ഉള്ള പപ്പടം കഴിക്കുകയാണെങ്കിൽ അസിഡിറ്റി, അൾസർ, വൻകുടലിലെ ക്യാൻസർ എനീ അസുഖങ്ങൾക്കൊക്കെ വിദേയമാക്കേണ്ടതായി വരും. കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *