The Real Thing That Happened In Venugopalan’s Life : അനേകം ഗാനങ്ങൾ പാടിക്കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജി വേണു ഗോപാൽ. മലയാളം ഭാഷാകൾക്ക് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, സംസ്കൃതം തുടങ്ങിയ ഭാഷകളിലും ആലപിച്ചിട്ടുണ്ട്. 1987 പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ” പൊന്നിൻ തിങ്കൾ പോറ്റും മാനേ”. എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് താരം കടന്നെത്തിയത്. സിനിമ രംഗത്ത് എത്തുന്നതിനു മുൻപേ സർവകലാശാല യുവജനോത്സവത്തിൽ ധാരാളം സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു.
അഞ്ചുവർഷം കേരള സർവകലാശാല കലാ പ്രതിഭയായിരുന്നു വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താര തന്റെ ജീവിതത്തെ കുറിച്ചുള്ള ഒരു അനുഭവമാണ് പങ്കുവെച്ച് എത്തിയിരിക്കുന്നത്. ” ഗാനമേളക്കും ഈ ദിവസത്തിനും ഒരു പ്രത്യേകതയുണ്ട് എന്ന് പറഞ്ഞാണ് താരം പറയാൻ തുടരുന്നത്. എറണാകുളം ഫൈൻ ആർട്സ് ഹോൾ ഇൽ ഒരു റോട്ടറി ഫണ്ട് റെയിഡിങ് പരിപാടിക്ക് പാടുകയായിരുന്നു. സെപ്റ്റംബർ മാസം 28 1991 ആം തീയതി. പാലക്കാട് ആശുപത്രിയിൽ അഡ്മിറ്റ് ആയിരുന്നു അന്ന് എന്റെ ഭാര്യ . ഏത് നിമിഷവും അവൾ പ്രസവിക്കാം എന്ന അവസ്ഥയിൽ. ആ ദിവസം ഞാൻ കൊച്ചിയിലേക്ക് വന്നു.
അന്ന് ഏറ്റുപോയ ഒരു ഗാനമേളക്ക് പങ്കെടുക്കുവാനായി. അവൾ അവിടെ പ്രസവ വേദനയിലും ഞാൻ കൊച്ചിയിൽ ഗാനമേളയിലും. ഏതാണ്ട് വൈകുന്നേരം ഒരു 8:30 മണിക്ക് അടുത്ത ബന്ധുവിന്റെ ഒരു ഫോൺ വന്നു ആൺകുട്ടി ജനിച്ചു എന്ന വാർത്തയുമായി. പെട്ടെന്ന് തന്നെ സ്റ്റേജിൽ അനൗൺസ്മെന്റ് മുഴങ്ങി. രാരിരാരോ എന്ന പാട്ട് പാടി ഗാനമേളയിൽപാടികൊണ്ട് അങ്ങനെ അവസാനിപ്പിക്കുകയായിരുന്നു. മകൻ ജനിച്ച് രണ്ടുദിവസം കഴിഞ്ഞ് ആശുപത്രിയിലേക്ക് കുഞ്ഞിനെ കാണുവാനായി എത്തി. എത്തിയപ്പോൾ അവൾ ഏറെ ദേഷ്യത്തോടെ നോക്കി കിടക്കുന്നുണ്ട്.
അവളുടെ കാര്യം എല്ലാം പിന്നെ പരിഹരിക്കാം എന്ന് വിചാരിച്ചു കുഞ്ഞിന്റെ അടുത്തേക്ക് പോയി. കുഞ്ഞിനെ കണ്ട് ആ നിമിഷം എന്റെ മനസ്സ് തോന്നിയ കാര്യവും സന്തോഷം പറഞ്ഞറിയിക്കാൻ ഒരിക്കലും ആകില്ല. പൂർണ്ണത നിറഞ്ഞ ഒരു പാട്ടിനോ ഏതൊരു വാർഡിനോ അതിനു പകരം നൽകാനാകില്ല എന്നാണ് ജി വേണുഗോപാൽ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഒത്തിരി വർഷങ്ങൾക്കു മുമ്പ് നടന്ന ഈ കാര്യം ഇപ്പോൾ ആരാധകരുമായി തുറന്നു പറഞ് എത്തിയിരിക്കുകയാണ്. അനേകം മറുപടികൾ തന്നെയാണ് ആരാധകർ ഈ ചിത്രത്തിന് താഴെ കടനെത്തുന്നത്.