നടി നിത്യ ദാസും ഭർത്താവും ആദ്യമായി റൊമാൻസ് വീഡിയോയിൽ… വീഡിയോ കണ്ട് പൊട്ടിചിരിച്ച് ആരാധകർ. | Nithya Das And Her Husband In a Romance Video For The First Time.

Nithya Das And Her Husband In a Romance Video For The First Time : വളരെ കുറഞ്ഞ സിനിമകളിൽ അഭിനയിച്ചുകൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് നിത്യ ദാസ്. മലയാളം സിനിമ കൂടാതെ തമിഴ് ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിലാണ് മലയാള സിനിമയിൽ നിത്യ ദാസ് സജീവമാകുന്നത്. ഈ പറക്കും തളിക, നരിമാൻ, കുഞ്ഞിക്കൂനൻ, കൺമഷി എന്നിങ്ങനെ അനേകം സിനിമകളിൽ അഭിനയിച്ചു. ജൂൺ 17 ഗുരുവായൂരിൽ വച്ച് നിത്യ ദാസ് അരവിന്ദ് സിംഗ് ജംവാളിനെ വിവാഹം കഴിച്ചതോടെ സിനിമ മേകലയിൽ നിന്ന് നീണ്ട ഇടവേളയിൽ ആയിരുന്നു.

   

ഒത്തിരി നാളത്തെ ഇടവേളയ്ക്ക് ശേഷം പള്ളി മണി എന്ന ചിത്രത്തിലൂടെ താരം ഇപ്പോൾ തിരിച്ചെത്തിയിരിക്കുകയാണ്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സോഷ്യൽ മീഡിയയിലും വളരെ സജീവമായിരുന്നു താരം. താരത്തിന്റെ ഓരോ വിശേഷങ്ങളും നിമിഷനേരങ്ങൾക്കുള്ളിൽ തന്നെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാം പേജിൽ നിത്യ ധ പങ്കുവെച്ച വീഡിയോ തന്നെയാണ് ആരാധകർ ഇരു കൈകളും നീട്ടി സ്വീകരിചിരിക്കുന്നത്.

നിത്യ അഭിനയിക്കുന്ന പുതിയ ചിത്രം പള്ളിമണിയിലെ ഗാനത്തിനോടൊപ്പം നിത്യയുടെ ഭർത്താവും ഒരുമിച്ച് റൊമാൻസിൽ നടന്നുവരുന്നത് വിഡിയോയിൽ കാണാം. എന്നാൽ ഞങ്ങൾക്ക് റൊമാൻസ് ഇത്രയേ വരുന്നുള്ളൂ എന്ന് വീഡിയോയുടെ ഇടയ്ക്ക് പറയുന്ന നിത്യയെ കണ്ട പൊട്ടിച്ചിരിക്കുകയാണ് ആരാധകർ. ” എന്റെ പുതിയ സിനിമ പള്ളിമണിയിലെ സോങ് ആണ് ഡയറക്ടർ അനിലേട്ടൻ… ഹസ്ബൻഡുമായി നല്ല റൊമാൻസായി ചെയ്യാൻ പറഞ്ഞ റീൽസ് ആണ്.

എത്ര ചെയ്താലും ഞങ്ങൾക്ക് ഇത്ര റൊമാൻസെ വരൂ ” വീഡിയോക്ക് താഴെ നിത്യ പറഞ്ഞ ഈ വാക്കുകൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് പൊട്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരിക്കുകയാണ് ഭർത്താവുമായി ഒരുമിച്ച് റൊമാൻസ് അഭിനയിച്ച ഈ ഒരു വീഡിയോ . അനേകം ആരാധകരാണ് സോഷ്യൽ മീഡിയ പൊട്ടിച്ചിരിച്ച് നിരവധി മറുപടികളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *