സൗഹൃദം എന്നന്നേക്കും.. അവധിക്കാലം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിച്ച് നടി പാർവതി ജയറാം!! | Actress Parvathy Enjoys Vaccation With Friends.

Actress Parvathy Enjoys Vaccation With Friends : മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാർവതി ജയറാം. അശ്വതി എന്നാണ് നടിയുടെ യഥാർത്ഥ പേര്. എങ്കിലും മലയാളികൾക്ക് പാർവതി എന്നാണ് നടിയെ വിശേഷിപ്പിക്കാൻ ഇഷ്ടം. സിനിമയിൽ പാർവതി അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. മലയാളത്തിലെ ഒട്ടുമിക്ക നായകന്മാരോടൊപ്പവും പാർവതി നായികയായി അഭിനയിച്ചിട്ടുണ്ട്. നടിയായി മാത്രമല്ല നല്ലൊരു നർത്തകി ആയും പാർവതി തിളങ്ങിയിരുന്നു. സിനിമയിൽ പാർവതിയുടെ സിനിമകളിൽ നായകനായി അഭിനയിച്ചിരുന്ന ജയറാമിനെ ആണ് നടി വിവാഹം ചെയ്തത്.

   

ഇവരുടെയും പ്രണയവിവാഹം ആയിരുന്നു. അപരൻ എന്ന സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സിനിമയിലെ ഈ പ്രണയ ജോഡികളുടെ പ്രണയ കഥ സിനിമകഥയെ വെല്ലുന്ന ഒന്നാണ്. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഇരുവരും ഒന്നിച്ചപ്പോൾ ആരാധകരുടെ സന്തോഷത്തിനും അതിരുകളില്ലായിരുന്നു. ഇരുവരുടെയും മക്കളായ കാളിദാസനെയും മാളവികയെയും ആരാധകർക്ക് ഇഷ്ടമാണ്. പുതിയ വിശേഷം പങ്കുവെക്കുകയാണ് നടി.

പാർവതിയും സുഹൃത്തുക്കളും ഇപ്പോൾ വിദേശത്താണ്‌. അവധിക്കാലം ആഘോഷിക്കാൻ എത്തിയതായിരുന്നു പാർവതിയും സുഹൃത്തുക്കളും. പല സ്ഥലങ്ങളിലും കറങ്ങി നടന്നു ചിത്രങ്ങൾ പകർത്തുകയായിരുന്നു അവർ. മനോഹരമായ ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയാണ് നടി പാർവതി ഇപ്പോൾ. ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങൾ താരം പങ്കുവെച്ചത്. സ്റ്റൈലിഷ് ലുക്കിൽ ആണ് പാർവതിയെ കാണാൻ സാധിക്കുക.

നിമിഷനേരംകൊണ്ടാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. കൂളിംഗ് ഗ്ലാസ്സ് ധരിച്ച് നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയായിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള താരകുടുംബത്തിന്റെ വിശേഷങ്ങൾ ആരാധകർ ഏറ്റെടുക്കാറുണ്ട്. അടുത്തിടെ പാർവതിയും കുടുംബവും ലണ്ടനിൽ അവധികാലം ആഘോഷിച്ചിരുന്നു. അതിന്റെ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ഇവരുടെ ഈ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *