ഫഗദ് മച്ചാൻ പുത്തൻ മിനി കാർ സ്വന്തമാക്കിയിരിക്കുകയാണ്… എന്റെ സ്വപ്നം നിറവേറ്റി കൊണ്ടിരിക്കുകയാണ് എന്ന് തുറന്നുപറഞ്ഞ് താരം. | Fahad Has Got a New Mini Car.

Fahad Has Got a New Mini Car : മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഏറെ സ്ഥാനം കുറിച്ച യുവതാര നടനാണ് ഫഹദ് ഫാസിൽ. താരത്തിന്റെ ഓരോ ചിത്രവും മലയാളികൾക്ക് വളരെയേറെ തരംഗം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ്. ആദ്യ സിനിമയുടെ പരാജയത്തെ തുടർന്ന് സിനിമയിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നിരുന്ന താരം രണ്ടാമതായി തിരിച്ചുവന്നത് വലിയ ധീരതയോടെ തന്നെയായിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന്ന് മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കുകയായിരുന്നു.

   

മലയാളത്തിൽ കൂടാതെ ഇന്നിപ്പോൾ അനേകം ഭാഷകളിലാണ് താരം തന്റെ അഭിനയം കുറിച്ചിട്ടുള്ളത്. ആയതുകൊണ്ടുതന്നെ ലോകമെങ്ങാട് ഫഹദ് ഫാസിൽ വലിയ ജന പിന്തുണ തന്നെയാണ് ഉള്ളത്. ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിലാണ് നടി നസ്രിയമായി താരം പ്രണയത്തിലാവുകയും പിന്നീട് ഇരുവർ 21 ഓഗസ്റ്റ് 2014 തിയതി വിവാഹിതരാവുകയായിരുന്നു. സോഷ്യൽ മീഡിയയിൽ ഫഹദ് ഫാസിൽ ആരാധകരുമായി നല്ല അടുപ്പം തന്നെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ വാഹന പ്രേമത്തെ കുറിച്ചാണ്. താരത്തിന്റെ പുതിയ മിനി കാർ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. KL04444 എന്ന നമ്പറിലുള്ള വാഹനമാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നത്. ഈയൊരു വാഹനം സ്വന്തമാക്കുന്നതിനേക്കാൾ കുറച്ചു മാസങ്ങൾക്കു മുമ്പാണ് താരം ലംബോർഗിനി കാർ സ്വന്തമാക്കി എന്ന വിശേഷം സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നത്.

ഇപ്പോഴിതാ കറുപ്പ് നിറമുള്ള മുണ്ടും ചെക്ക് ഷർട്ടും അണിഞ് സാധാ ആളുകളെ പോലെ വേഷവിധാരത്തോട് കൂടി താരം കാറ് സ്വന്തമാക്കുവാൻ എത്തിയിരിക്കുന്നത്. “മിനി ഇ. വി. എം ഓട്ടോഗ്രാഫ് “എന്നാണ് വാഹനത്തിന്റെ പേര്. സോഷ്യൽ മീഡിയയിലൂടെ പുതിയ വാഹനം സ്വന്തമാക്കിയത് വിശേഷം ആരാധകരുമായി പങ്കു വെച്ചപ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്യുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ അവസരത്തിൽ പോസ്റ്റ് ചെയ്യ്ത ചിത്രത്തിന് താഴെ ഉയരുന്നതും.

 

View this post on Instagram

 

A post shared by Eisk007 (@eisk007)

Leave a Reply

Your email address will not be published. Required fields are marked *