ഇരട്ട കുഞ്ഞുങ്ങളുടെ അച്ഛനമ്മമാർ ആയി എന്ന സന്തോഷവാർത്ത പങ്കുവെച്ച് വിഗ്നേഷ്ശിവൻ…ഏറെ അത്ഭുതത്തോടെ ആരാധകർ. | Vignesh And Nayanthara As Parents Of Twins.

Vignesh And Nayanthara As Parents Of Twins : മലയാളി പ്രേക്ഷകർ ഏറെ നെഞ്ചിലേറ്റുന്ന താരമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാര. മനസ്സിനക്കരെ എന്ന മലയാളം ചിത്രത്തിലൂടെയാണ് ചലച്ചിത്ര ലോകത്ത് താരം കടന്നെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി ചിത്രങ്ങളിലാണ് താരം വേഷം കുറിച്ചത്. മികച്ച അഭിനയം കാഴ്ചവച്ച് കൊണ്ട് തന്നെ മികച്ച നടിക്കുള്ള ആന്ധ്ര സർക്കാരിന്റെ പുരസ്കാരം വരെ ലഭ്യമായിട്ടുണ്ട്. താരത്തിന്റെ വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്നെല്ലാം നീണ്ട ഇടവേള എടുത്തുകൊണ്ട് ജീവിതം ആഘോഷമാക്കുകയാണ് താരം. സംവിധായകൻ വിഗ്നേഷ് ശിവനും ആയാണ് താരം വിവാഹിതരായത്.ആരാധകരുടെ ഇഷ്ടതാര ദമ്പതിമാരാണ് നയനും വിക്കിയും.

   

തരിദമ്പതിമാരുടെ ഓരോ ചിത്രവും നിമിഷനേരം കൊണ്ടാണ് മലയാളി പ്രേക്ഷകർ ഏറ്റെടുക്കാൻ ഉള്ളത്. താരങ്ങളുടെ വിവാഹത്തിന് ശേഷം ഇരുവരും ജനപ്രേക്ഷകർക്കിടയിലൂടെ ലോകമെങ്ങും ചുറ്റി സഞ്ചരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ ഇടപെടലുകൾ ആരാധകരുമായി നയൻ ഇല്ലെങ്കിലും എല്ലാ വിശേഷങ്ങളും വിക്കി ആരാധകരോട് നിമിഷനേരത്തിനുള്ളിൽ തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വിഗ്നേഷ് ശിവൻ പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഏറെ വൈറലായി നിറഞ്ഞിരിക്കുന്നത്.

“നയനും ഞാനും അച്ഛനും അമ്മയും ആയെന്നും ഞങ്ങൾക്ക് രണ്ട് ഇരട്ട കുട്ടികൾ പിറന്നുവെന്നും… പൊന്നോമനകളുടെ ചിത്രം പങ്കുവെച്ച് വിഗ്നേഷ് കുറിച്ചിരിക്കുകയാണ്. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശിർവാദം വേണമെന്നുമാണ് താരം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.” വലിയ ചർച്ച തന്നെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ അരങ്ങേറി കൊണ്ടിരിക്കുന്നത് തന്നെ. ഐവിഎഫ് ട്രീറ്റ്മെന്റ്ലൂടെയാണ് നയനും വിക്കിയും അച്ഛൻ അമ്മമാർ ആയിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകർ പലരും ഉന്നയിക്കുന്നത്.

എങ്ങനെയാണ് താരങ്ങൾ അച്ഛനമ്മമാർ ആയത് എന്നത് ഇതുവരെ താരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.ഏഴു വർഷത്തെ നീണ്ട പ്രണയത്തിനു ശേഷം ജൂൺ 9 ആയിരുന്നു നയൻസിന്റെയും വിക്കിയുടെയും വിവാഹം നടന്നത്. വളരെ ആഘോഷമായി മഹാബലിപൂരത്ത് വച്ചുള്ള പ്രൗടിക ആഘോഷകരമായ വിവാഹം തന്നെയായിരുന്നു താരദമ്പതിമാർ അണിഞ്ഞൊരുക്കിയത്. ഇപ്പോഴിതാ വിഗ്നേഷ് തന്റെ ഇൻസ്റ്റാഗ്രാമിയുടെ പങ്കുവെച്ച ചിത്രമാണ് ആരാധകർക്കിടയിൽ ദമ്പതികളോടുള്ള അനേക ചോദ്യങ്ങൾ ഉയരുവാൻ കാരണമാകുന്നത്. രണ്ടുപേരും ഇരട്ട കുഞ്ഞുങ്ങളുടെ കാൽപാദങ്ങളിൽ ചുംബനം നൽകുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. അനേകം കമന്റുകൾ തന്നെയാണ് ഈ ഒരു ഫോട്ടോയ്ക്ക് താഴെ ഉയരുന്നതും.

Leave a Reply

Your email address will not be published. Required fields are marked *