ഗോതമ്പ് പൊടികൊണ്ട് ഇടിയപ്പമോ …. എന്താ ഒരു സ്വാദ്!! നല്ല പഞ്ഞി പോലെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം.

അരിപ്പൊടിയൊക്കെ വെച്ച് തയ്യാറാക്കി എടുക്കുന്ന ഇടിയപ്പത്തിന്റെ അതെ രുചിയിൽ തന്നെ ഗോതമ്പ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കുകയാണ്. അരിപൊടി ഉപയോഗിച്ച് ഉണ്ടാക്കുന്നതുപോലെ തന്നെ നല്ല പഞ്ഞി പോലെ രുചികരമായ ഇടിയപ്പം എങ്ങനെയാണ് റെഡിയാക്കി എടുക്കുന്നത് എന്ന് നോക്കാം. ഇടിയപ്പത്തിനോടൊപ്പം തന്നെ നല്ല ടെസ്റ്റായ കറി എങ്ങനെ തയ്യാറാക്കാം എന്നും വ്യക്തമാക്കുകയാണ്. അതിനായി ആദ്യം തന്നെ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള ഗോതമ്പ് ഇടിയപ്പം റെഡിയാക്കാൻ ആയിട്ട് ഒരു പാനലിലേക്ക് 250ഗ്രാം അളവിൽ ഒരു കപ്പ് ഗോതമ്പ് പൊടി ചേർത്തു കൊടുക്കുക.

   

പാനിലേക്ക് ചേർത്തുകൊടുത്ത ഗോതമ്പ് പൊടി നന്നായി ചൂടാക്കി എടുക്കാം. ചൂടായതിനു ശേഷം മറ്റൊരു പാട്രത്തിലേക്ക് മാറ്റിയിട്ട് പൊടിക്ക് പാകത്തിന് വെള്ളഎം ചേർത്ത് നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇനി ഈ ഒരു പൊടി ഒന്ന് വാട്ടികുഴചെടുക്കാം. നല്ല തിളപിച്ച വെള്ളം ഒഴിച്ചുകൊടുത്തു വേണം ഇതൊന്ന് കുഴച്ചെടുക്കുവാൻ. കുറച്ചു കുറച്ച് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ സോഫ്റ്റ് ആക്കി കുഴച്ചെടുക്കാവുന്നതാണ്. ഇടിയപ്പം വാഴയിലയിലാണ് തയ്യാറാക്കി എടുക്കുന്നത് അതിന് വാഴയില ചെറിയ കഷണങ്ങളൊക്കെ മുറിച്ചെടുത്ത അതിലേക്ക് ഓയിൽ പുരട്ടി കൊടുക്കാം.

വാഴയിലയിൽ അല്പം നാളികേരം വെച്ചുകൊടുത്ത്. നൂൽ പിറ്റ് കുറ്റിയിൽ ഇട്ട് ചുറ്റിയെടുക്കാവുന്നതാണ്. ഇങ്ങനെ എല്ലാം നൂൽപ്പുട്ടും വാഴയിലയിൽ ചുറ്റിയെടുത്തതിനുശേഷം ഇഡ്ഡലിത്തട്ടിൽ വെച് ആവി കയറ്റി എടുക്കാവുന്നതാണ്. മസാല കറി തയ്യാറാക്കാൻ ആയി കടല കുതിർത്തിയെടുക്കുക. ശേഷം കടല പുഴുങ്ങിയെടുക്കുക. കടല തയ്യാറാക്കുന്നതിനുള്ള ആവശ്യമായ മസാല കൂട്ടുകളെല്ലാം ചേർക്കാം.

ഇനി പാനലിലേക്ക് അല്പം എണ്ണ ഒഴിച്ച് എണ്ണ ചൂടായി വരുമ്പോൾ സവാള പച്ചമുളക് എല്ലാം ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കാം. തയ്യാറാക്കി വെച്ച മസാല കൂട്ടുകളെല്ലാം ചേർത്ത് നല്ലതുപോലെ ഗ്രവി ആക്കിയെടുക്കാം. ശേഷം നമ്മൾ തയ്യാറാക്കി വെച്ച കടല അതിലേക്ക് ചേർത്ത് നല്ലതുപോലെ കുക്ക് ചെയ്തെടുക്കാവുന്നതാണ്. കറി ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ നല്ല വീഡിയോ മുഴുവനായി കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *