നല്ല കുറുകുറുവുള്ള ചാറോടെ ഉഗ്രൻ ടേസ്റ്റോട് കൂടിയ തേങ്ങ അരച്ച മീൻ കറി റെഡിയാക്കി എടുക്കാം… എന്താ ഒരു സ്വാദ്.

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കി എടുക്കുന്നത് തേങ്ങ അരച്ചെടുത്ത നല്ല കുറുകുറുവുള്ള ഒരു മീൻ കറിയാണ്. വളരെ എളുപ്പത്തിൽ തന്നെ ഈ ഒരു കറി നമുക്ക് തയ്യാറാക്കാം. മീൻ കറി ഉണ്ടാക്കിയെടുക്കുവാൻ ആവശ്യമായി വരുന്നത് എന്തെല്ലാമാണെന്ന് നോക്കാം. ഏതുതരത്തിലുള്ള മീൻ ഉപയോഗിച്ചും ഈ ഒരു കറി തയ്യാറാക്കാവുന്നതാണ്. അതിനായി മീൻ നല്ല രീതിയിൽ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം ഈ മീൻ കറിയിൽ ചേർക്കാനായി നമുക്ക് അല്പം വാളംപുളിയും ഒരു പഴുത്ത തക്കാളിയും എടുക്കാം.

   

ഇനി നമുക്ക് മീൻ കറിക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു മുക്കാൽ കപ്പോളം നാളികേരം ഇടുക. ഇനി ഇതിലേക്ക് ഒരു മൂന്ന് നാല് കഷ്ണം ചുവന്നുള്ളി ചേർത്ത് ഒരു കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉലുവ കൂടിയും ചേർക്കാം ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ല പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ് . ഒട്ടുംതന്നെ തരികൾ ഇല്ലാതെ നല്ല രീതിയിൽ അരച്ചെടുത്തതിനു ശേഷം ചട്ടിയിലേക്ക് ഈയൊരു അരപ്പ് ഒഴിച്ചെടുക്കാവുന്നതാണ്.

ഇതിലേക്ക് ഒരു രണ്ട് കപ്പ് വെള്ളം കൂടിയും ഒഴിച്ച് നല്ല രീതിയിൽ ഒന്ന് മിക്സ് ചെയ്തു വയ്ക്കാം. ശേഷം ഒരു തണ്ട് കറിവേപ്പിലയും ഇട്ട് ഒന്ന് നല്ല രീതിയിൽ തിളപ്പിക്കാം. ഇപ്പൊ നമ്മുടെ മീൻ കറിക്കുള്ള ചാറ് റെഡിയായിക്കഴിഞ്ഞു. ഇനി ഇതിലേക്ക് നമ്മുടെ മീൻ കഷണങ്ങളും ചേർത്തു കൊടുക്കാവുന്നതാണ് ഒപ്പം തന്നെ തക്കാളിയും ചേർക്കാം.

ഇനി നമ്മുടെ ചാറിൽ ഇട്ട മീന് ഒന്ന് വെന്ത് വരണം. ഇങ്ങനെ നമുക്ക് ഒരു മീഡിയം ഫ്ലെയിമിൽ 15 ടു 20 മിനിറ്റ് വരെ വേവിച്ചെടുക്കാവുന്നതാണ്. കറി ആവശ്യത്തിന് തിളച്ച് വന്നിട്ടുണ്ട് ഇനി ഈയൊരു ഒരു കറി ഒന്ന് കാച്ചി എടുക്കാവുന്നതാണ്. അല്പം വെളിച്ചെണ്ണയിൽ വെളുത്തുള്ളിയും ഒരു തണ്ട് കറിവേപ്പിലയും, വറ്റൽ മുളകും ഇട്ട് ഒന്ന് മൂപ്പിച്ച് കറിയിലേക്ക് ഒഴിക്കുന്നതാണ്. ഇത്രയേ ഉള്ളൂ നല്ല രുചികരമായുള്ള തേങ്ങ അരച്ച മീൻ കറി റെഡിയായി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *