ഒരു തവണയെങ്കിലും ഈ റെസിപ്പി പ്രകാരം പത്തിരിയും ചിക്കന്‍ കറിയും നിങ്ങളൊന്നു കഴിച്ചു നോക്കൂ… നാവിൽ കൊതിയൂറും!! അത്രയും രുചിയാണ്.

രാവിലെ ബ്രേക്ക്ഫാസ്റ്റിനും വൈകിട്ടത്തെ ഡിന്നറിനും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു പത്തിരിയുടെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. അതിന്റെ കൂടെ കഴിക്കാൻ പറ്റിയ ഒരു അടിപൊളി ചിക്കൻ ഗ്രേവി മസാലയും. നല്ല പെർഫെക്റ്റ് ആയിട്ടുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള പഞ്ഞി പോലെ മൃദുവേറിയ പത്തിരി നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം.

   

ആദ്യം തന്നെ നമുക്ക് ഇതിന് ആവശ്യമായുള്ള പത്തിരി പൊടി ഒരു 250 ഗ്രാം എടുക്കാം. പത്തിരി പൊടി എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് വറുത്ത പൊടിയായിരിക്കണം. ഇനിഇത് ഒരു പാനലിലേക്ക് നമുക്ക് പത്തിരി പൊടി അളന്നു ചേർക്കാം. ഒരേ കപ്പിൽ തന്നെ മൂന്ന് കപ്പ് അളവിൽ വെള്ളം ചേർത്ത് കൊടുക്കാവുന്നതാണ്. ഈ വെള്ളത്തിൽ അല്പം നെയ്യ് ഒഴിച്ചുകൊടുക്കാം ശേഷം പത്തിരിപ്പൊടി വെള്ളത്തിലിട്ട് നല്ലപോലെ ഒന്ന് തീ കുറച്ചുവെച്ച് ഇതൊന്ന് വാട്ടി കുഴച്ച് എടുക്കാവുന്നതാണ്.

ശേഷം ഇതൊന്നു ഇളം ചൂടിൽ തന്നെ നന്നായി ഒന്ന് കുഴച്ച് സോഫ്റ്റ് ആക്കി എടുക്കാവുന്നതാണ്. ശേഷം ചെറിയ ചെറിയ ബോൾസ് ആക്കി ഓരോന്നായി പരത്തി എടുക്കാവുന്നതാണ്. ഇനി കല്ലിൽ വെച്ച് ചുട്ടെടുക്കാം. ഇനി നമുക്ക് പത്തിരയ്ക്ക് ആവശ്യമായുള്ള ചിക്കൻ ഗ്രേവി തയ്യാറാക്കാം. ചിക്കനിലേക്ക് ആവശ്യമായ മുളകുപൊടി മല്ലിപ്പൊടി മഞ്ഞപ്പൊടി തൈര് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി യോജിപ്പിച്ച് വയ്ക്കാം.

ഒരു പാനിലേക്ക് ഓയിൽ ഒഴിച്ചതിനു ശേഷം നമ്മൾ തയ്യാറാക്കി വെച്ച ചിക്കൻ ഓരോന്നായി എണ്ണയിലിട്ട് പൊരിച്ചെടുക്കാവുന്നതാണ്. മീഡിയം ഫ്ലെയിമിൽ വയ്ക്കാൻ ശ്രദ്ധിക്കണം ഇല്ലെങ്കിൽ പുറംഭാഗം കരിയാൻ നല്ല സാധ്യതയുണ്ട്. ഇത്രയുള്ളൂ സ്യാധിഷ്ട്ടമായ ചിക്കൻ ഫ്രൈ തയ്യാറായിക്കഴിഞ്ഞു. ഫ്രൈയിലേക്ക് എങ്ങനെ ഗ്രേവി തയാറാക്കാം എന്ന് നമുക്ക് നോക്കാം അതിനായി താഴെ നൽകിയിരിക്കുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *