ഇനി ടാങ്കിലെ വെള്ളം തീരില്ല… വൈദ്യുതി ഉപയോഗിക്കാതെ തന്നെ വാട്ടർ ടാങ്കിലെ വെള്ളത്തിന്റെ അളവ് വീട്ടിലിരുന്ന് കൊണ്ട് അറിയാം.

നമ്മുടെ കിച്ചണിൽ ഇരുന്നുകൊണ്ട് തന്നെ വാട്ടർ ടാങ്കിനുള്ളിലൂടെ വെള്ളം തീരാറായോ എന്ന് നമുക്ക് അറിയാൻ സാധിക്കും. രണ്ടു കുപ്പി ഉണ്ടെങ്കിൽ വളരെ നിസ്സാരമായി ചെയ്യാൻ സാധിക്കുന്ന ഒന്ന് തന്നെയാണ് ഇത്. ഈയൊരു ട്രിക്ക് ചെയ്തു കഴിഞ്ഞാൽ വാട്ടർ ടാങ്കിനുള്ളിലെ വെള്ളം തീരാറായോ എന്നും അതുപോലെ തന്നെ ഓവർ ഫ്ലോ പോകാതെ നമുക്ക് കരണ്ടും വെള്ളവും എല്ലാം ലാഭിക്കാനും സാധിക്കും. ഏതൊരു വീട്ടമ്മയ്ക്കും 10 പൈസ പോലും ചെലവില്ലാതെ ഒറ്റയ്ക്ക് തന്നെ ഇത് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്.

   

പെട്ടെന്ന് കരണ്ട് ഒക്കെ പോകുമ്പോൾ തന്നെ വീട്ടമ്മമാരുടെ മനസ്സിൽ ഒരു ടെൻഷൻ വരും ടാങ്കിൽ വെള്ളം ഉണ്ടോ എന്നോക്കെ. ഇനി അത് അറിയുവാനായി ടെറസിന്റെ മുകളിലേക്ക് കയറി പോകേണ്ട ആവശ്യമില്ല വീടിനുള്ളിൽ ഇരുന്നുകൊണ്ട് തന്നെ നമുക്ക് മനസ്സിലാക്കാവുന്നതാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ആദ്യം ഇതിനായി വേണ്ടത് രണ്ട് കുപ്പികളാണ്. ഈ കുപ്പികളിൽ വെള്ളം വ്യത്യസ്ത അളവിൽ എടുക്കുക. നല്ല ബലമുള്ള ഒരു ചരട് കൊണ്ട് കുപ്പിയിൽ മാറ്റങ്ങളിൽ കെട്ടിക്കൊടുക്കാം.

ഇനി എങ്ങനെയാണ് വെള്ളത്തിന്റെ അളവ് വർക്കൗട്ട് ആവുക എന്നാൽ താഴെ നൽകിയിരിക്കുന്ന വീഡിയോ കാണുബോൾ നിങ്ങൾക്ക് ബോധ്യമാകുന്നതാണ്. ടാങ്കിന്റെ നീളം അനുസരിച്ച് നിങ്ങൾ നൂല് കട്ട് ചെയ്തെടുക്കാവുന്നതാണ് എടുക്കാവുന്നതാണ്. നൂലിന്റെ ഒരറ്റം കുപ്പിയിലും മറ്റേ അറ്റം രണ്ടാമത്തെകുപ്പിയിലുമാണ് കെട്ടിയെടുക്കേണ്ടത്. കൂടുതൽ വെള്ളം നിറച്ച കുപ്പി ടാങ്കിന്റെ ഉള്ളിലേക്ക് ഇട്ടു കൊടുക്കാം. കുറച്ചു മാത്രം വെള്ളമുള്ള കുപ്പി ടാങ്കിന്റെ പുറത്തേക്ക് വയ്ക്കാം.

വാട്ടർ ടാങ്കിനകത്ത് വെള്ളം ഇല്ലെങ്കിൽ. പുറത്തു നിൽക്കുന്ന കുപ്പി നന്നായി പൊന്തി നിൽക്കുന്നതായി കാണാം. ഈ ബക്കറ്റിലെ വെള്ളം നിറയുന്നത് അനുസരിച്ച് കുറവ് വെള്ളം ഉള്ള കുപ്പി താഴേക്ക് വരും. ടാങ്കിൽ വെള്ളം കുറവുണ്ട് എന്ന് ബോധ്യമാവുകയാണെങ്കിൽ മോട്ടർ ഓൺ ചെയ്യുമ്പോൾ ടാങ്ക് നിറയുന്നത് അനുസരിച്ച് കുറവുള്ള കുപ്പി താഴ്ന്നു കൊണ്ടിരിക്കും. വളരെ എളുപ്പത്തിൽ തന്നെ വെറും രണ്ടു കുട്ടികൾ ഉപയോഗിച്ച് ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ്. ടറസിന്റെ മുകളിൽ കയറി വെള്ളത്തിന്റെ അളവ് നോക്കുന്നതിനേക്കാൾ എത്ര എളുപ്പം തന്നെയാണ് താഴെ അളവ് അറിയാൻ സാധിക്കുന്നത്. അപ്പോൾ ഇനി സമയം കളയാതെ നമുക്ക് ഈ ഒരു പുതിയ ട്രിക്ക് പ്രകാരം ചെയ്തു നോക്കിയാലോ.

Leave a Reply

Your email address will not be published. Required fields are marked *