വെറും മൂന്ന് ചേരുവകൾ മാത്രം… വായയിൽ ഇട്ടാൽ അലിഞ്ഞു പോകും അത്രയേറെ സ്വാദോട് കൂടിയ പുഡ്ഡിംഗ് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം.

വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു കിടിലൻ പുഡ്ഡിംഗ് ആണ് ഇന്നിവിടെ തയ്യാറാക്കി എടുക്കുമ്പോൾ പോകുന്നത്. അത്രയും രുചികരമായ ഈയൊരു പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ആവശ്യമായി വരുന്നത് മൂന്ന് ടേബിൾസ്പൂണോളം പഞ്ചസാരയിലേക്ക് ഒന്നര ടേബിൾസ്പൂണോളം വെള്ളം ചേർത്ത്‌ നന്നായി അലിയിച്ച് എടുക്കാവുന്നതാണ്. ഈയൊരു പാനീയം നമ്മൾ പുഡ്ഡിംഗ് തയ്യാറാക്കി എടുക്കാൻ പോകുന്ന പാത്രത്തിലേക്ക് ഒഴിക്കാം.

   

ഇനി പുഡ്ഡിങ്ങിലേക്കുള്ള മിക്സ് പാക്ക് തയ്യാറാക്കി എടുക്കാൻ ആയിട്ട് രണ്ട് കോഴിമുട്ട എടുക്കുക. അതിലേക്ക് ഒരു കാൽ കപ്പ് പഞ്ചസാര പൊടിച്ചെടുത്തത്. ഒരു ടേബിൾ വാനില എസൻസ് കൂടെ നന്നായി മിക്സ് ആക്കി എടുക്കാം. മുട്ടയും പഞ്ചസാരയും ഒന്ന് അലിഞ്ഞു വരുന്ന രീതിയിൽ നല്ലവണ്ണം അടിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് ഒന്നര കപ്പോളം പാലും കൂടിയും ചേർത്തു കൊടുക്കാം. നിലയ്ക്ക് ഒരു നുള്ള് ഉപ്പും കൂടി ഇട്ടു കൊടുക്കാം.

ഇനിയൊരു മിക്സ് അരപ്പിൽ വച്ച് അരച്ചെടുത്തതിനു ശേഷം പുഡ്ഡിംഗ് ഉണ്ടാക്കുവാൻ പോകുന്ന പാത്രത്തിലേക്ക് ഇത് ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു പുഡിങ് ആവിയിൽ വെച്ച് നല്ല രീതിയിൽ വേവിച്ചെടുക്കാവുന്നതാണ്. ഇഡ്ഡലിത്തട്ടിൽ വെള്ളം നിറച്ച് തിളപ്പിച്ചതിനു ശേഷം പുഡ്ഡിംഗ് കേക്കിന്റെ മിക്സ് ഇറക്കി വയ്ക്കാവുന്നതാണ്. സമയമെങ്കിലും ഒരു കേക്ക് ആയിവന് കുക്ക് ആവുവാൻ എടുക്കും. തീ കൂട്ടി വയ്ക്കരുത് കരഞ്ഞു പോകാൻ നല്ല സാധ്യതയുണ്ട്.

ഇനി ഈ ഒരു പുഡ്ഡിംഗ് ചൂട് ആറുവാനായി പുറത്ത്‌ വയ്ക്കാവുന്നതാണ്. കേക്ക് തണുത്തതിനു ശേഷം പാത്രത്തിൽ നിന്ന് കേക്ക് എടുക്കാവുന്നതാണ്. കുറച്ച് പഞ്ചസാര മുകളിലേക്ക് അല്പം ചേർക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചേർക്കാവുന്നതാണ്. ഈ ഒരു പുഡിങ് കേക്ക് നിങ്ങളെ കഴിച്ചുനോക്കൂ . നല്ല ടേസ്റ്റോട് കൂടിയുള്ള ഈ ഒരു കേക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *