സീമന്ത രേഖയിൽ സിന്ദൂരമിട്ട് അമൃത… ചോറ്റാനിക്കര ദേവിയെ കാണുവാൻ ഗോപി സുന്ദറിനോടൊപ്പം. | Amrita Suresh With Gopi Sundaran To See Chotanikara Devi.

Amrita Suresh With Gopi Sundaran To See Chotanikara Devi : ആരാധകർക്ക് ഒത്തിരി സുപരിചിതമായ താരദമ്പതിമാരാണ് അമൃതയും ഗോപിസുന്ദറും. താരങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകർക്ക് അത്രയേറെ പ്രിയങ്കരമാണ്. ഗോപി സുന്ദറിന്റെയും അമൃത സുരേഷിന്റെയും വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇവരുടെ വിവാഹത്തിനുശേഷം എന്തുവാർത്ത പങ്കുവെച്ചാലും അത് മലയാളികളുടെ പ്രിയമായി മാറുകയാണ്.

   

ഇരുവരുടെ വിവാഹം ഒത്തിരി ചർച്ച ചെയ്യപ്പെട്ട ഒന്ന് തന്നെയാണ്. ബാലയ്ക്കുശേഷം അമൃത ഗോപി സുന്ദർ പ്രിയക്കുശേഷം ഗോപി സുന്ദർ അമൃതയിലേക്ക് എത്തിയതും ഒക്കെ വാർത്തകളിൽ വളരെയേറെ ഇടം പിടിച്ച ഒന്നു തന്നെയായിരുന്നു. ഇപ്പോഴിതാ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് എത്തിയിരിക്കുന്ന ഒരു ചിത്രമാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്. താരദമ്പതിമാർ ഒന്നിച്ച് ചോറ്റാനിക്കര അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വെള്ള ഷർട്ടിൽ അധിക ഭക്തിയോടെ നെറ്റിയിൽ ചന്ദനം ഇട്ടുനിൽക്കുന്ന ഗോപി സുന്ദറിനെ ഈ ചിത്രത്തിൽ കാണാം. ഒപ്പം ഗോപി സുന്ദരനോടൊപ്പം ചേർന്നു നിൽക്കുന്ന അമൃതയെയും ഈ ചിത്രത്തിൽ കാണാം. സിന്ദൂരം ചാർത്തി നിൽക്കുന്ന ഒരു നാടൻ പെൺകുട്ടിയായി അമൃത നിൽക്കുന്നു എന്നാണ് ആരാധകർ താരങ്ങൾ പങ്കുവെച്ച ചിത്രത്തിനു താഴെ പറഞെത്തുന്നത്. സീമന്തരേഖയിൽ സിദൂരമണിഞ് ആദ്യമായാണ് അമൃതയെ കാണുന്നത് എന്നും പല ആരാധകർ കണ്ടെത്തുകയാണ്.

ചുവന്ന പട്ടുസാരിയിൽ തിളങ്ങി തലയിൽ മുല്ലപ്പൂവും ചൂടിക്കൊണ്ട് അമൃത ഗോപി സുന്ദറിനോടൊപ്പം ചേർന്നുനിന്ന് എടുത്ത ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുക തന്നെയാണ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ എന്ന റിയാലിറ്റി ടെലിവിഷൻ ഗാനം മത്സരത്തിൽ പങ്കെടുത്തുകൊണ്ട് ജനപ്രീതി നേടുകയായിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചെത്തിയ ഗോപി സുന്ദറിനോടൊപ്പം ചേർന്നു നിൽക്കുന്ന അമൃതയുടെ ചിത്രം തന്നെയാണ് ഇപ്പോൾ ഏറെ വൈറലായി നിറഞ്ഞുകവിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *