നീണ്ട ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിനിസ്ക്രീനിൽ അമൃത നായർ… | Amrutha Nair Is Back On Miniscreen.

Amrutha Nair Is Back On Miniscreen : മലയാള കുടുംബ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അമൃത നായർ. കുടുംബവിളക്ക് പരമ്പരയിലൂടെ ആരാധകരുടെ ഹൃദയത്തിലേക്ക് കടന്നെത്തിയ താരത്തിന്റെ ഓരോ വിശേഷങ്ങളും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. പരമ്പരയിൽ ശീതൾ എന്ന കഥാപാത്രമായിരുന്നു താരം അഭിനയിച്ചിരുന്നത്. എന്നാൽ ഇക്കഴിഞ്ഞ ദിവസം തന്നെ കുടുംബവിളക്ക് എന്ന പരമ്പരയിൽ ഞാൻ ഒഴിവാകാൻ പോവുകയാണ് എന്ന് താരം തന്നെ സോഷ്യൽ മീഡിയയിലൂടെ തന്നെ സ്നേഹിക്കുന്ന ആരാധകരുമായി തുറന്നു പറയുകയായിരുന്നു.

   

ഏറെ സങ്കടത്തോടെ തന്നെയാണ് ആരാധകർ ഈ ഒരു വാർത്ത കേൾക്കുവാൻ ഇടയായത്. കുറച്ചുനാൾ വിഷമിച്ചെങ്കിലും ഇപ്പോൾ ഏറെ മധുരമേറിയ സന്തോഷ വാർത്ത കടന്നു വന്നിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം തന്നെയാണ് ഇത് എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. ഞാൻ ഈ വീഡിയോ എടുക്കുന്നത് ലേഡീസ് റൂമിന്റെ ലൊക്കേഷനിൽ വച്ചാണ് എന്നും… ജീവിതത്തിൽ വലിയ സന്തോഷം നടക്കുന്നത് ഞാൻ നിങ്ങളുമായി പങ്കുവെക്കുകയാണ് എന്നാണ് താരത്തിന്റെ വാക്കുകൾ.

നീണ്ട ഒരു വർഷത്തെ ഇടവിളിക്ക് ശേഷം വീണ്ടും താരം മിനിസ്ക്രീനിലേക്ക് തിരിച്ചുവരുകയാണ്. ദിലീപ് കുമാര്‍ ഡയറക്ടർ ചെയുന്ന കളിവീട് എന്ന പരമ്പരയിൽ സെൻട്രൽ കഥാപാത്ര വേഷത്തിൽ കടന്നു വരികയാണ്. സൂര്യ ടിവിയിൽ ഏറ്റവും റേറ്റിങ്ങിലൂടെ പോകുന്ന ഈ പരമ്പരയിൽ എനിക്ക് സെൻട്രൽ ക്യാരറ്റർ എന്ന് വെച്ചാൽ വലിയ ഭാഗ്യമുള്ള ഒരു കാര്യം തന്നെയാണ്. എന്റെ അഭിനയ തുടക്കവും സൂര്യയിൽ നിന്നായിരുന്നു. ഇപ്പോഴും മെയിൻ ക്യാരക്ടറായി സൂര്യയിൽ തന്നെയാണ് ഞാൻ വീണ്ടും എത്തിച്ചേരുന്നത്.

ഇന്നുമുതൽ സൂര്യ ടിവിയിൽ രാത്രി 9 മണിക്ക് കളിവീടിൽ ഞാനും നിങ്ങൾ ഓരോരുത്തരുടെയും വീട്ടിലേക്ക് വരികയാണ് എന്നും ഇതുവരെ എനിക്ക് നൽകിയ സ്നേഹവും പിന്തുണയ്ക്കും എല്ലാം നന്ദി പറയുകയുമാണ് താരം ഈ അവസരത്തിൽ. ഏറെ സന്തോഷത്തോടെയാണ് മലയാളി കുടുംബ പ്രേക്ഷകർ താരത്തിന്റെ ഓരോ വക്കുകളും ഏറ്റെടുത്തത്. അനേകം കമന്റുകൾ തന്നെയാണ് താരത്തിന്റെ പുതിയ തുടക്കത്തിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.

https://youtu.be/cQTnO-oYZqQ

Leave a Reply

Your email address will not be published. Required fields are marked *