പൊന്നോണ പുലരിയിൽ അമ്മൂമ്മയ്ക്ക് കിടിലൻ സർപ്രൈസ് സമ്മാനമായി എത്തിയിരിക്കുകയാണ് ആഹാന. | Ahanna In Ona Celebration.

Ahanna In Ona Celebration : ആരാധകർക്ക് ഏറെ ഇഷ്ടമുള്ള താരമാണ് ആഹാനകൃഷ്ണ.താരത്തിന്റെ ഓരോ സിനിമയും ആരാധകർക്ക് അത്രയേറെ പ്രിയമാണ് . താരം ആദ്യമായി മലയാളം സിനിമയിലേക്ക് കടന്നു ഞാൻ സ്ലീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. മലയാളികൾക്ക് ഏറെ പ്രിയമുള്ള കൃഷ്ണകുമാറിന്റെ മകളാണ് അഹാന്ന. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ ആദ്യമായി നായിക വേഷത്തിൽ എത്തുകയും പിന്നീട് അനവധി ചിത്രങ്ങളിൽ വേഷം കുറിക്കുകയും ചെയ്തിട്ടുണ്ട്. താരം തന്റെ യൂട്യൂബ് ചാനലിലും ഇൻസ്റ്റാഗ്രാം പേജിലും എല്ലാം ചിത്രങ്ങളും വീഡിയോകളും പങ്കുവെക്കുമ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്.

   

എന്നാൽ ഇപ്പോൾ ആരാധകർക്ക് ഏറെ സന്തോഷം വിധമുള്ള ഓണാഘോഷ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ താരത്തിന്റെ ചെറുപ്പം മുതൽ ഓണാഘോഷത്തിൽ പങ്കു ചേർന്നിട്ടുള്ള ഫോട്ടോകൾ എല്ലാം താരം പങ്കുവെച്ചിരുന്നു. തന്റെ പഴയകാല ഓണാഘോഷങ്ങൾ ഈ അവസരത്തിൽ താരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

ആദ്യമായി കോളേജിൽ പഠിക്കുന്ന സമയത്താണ് ഓണാഘോഷത്തിന് ഭാഗമായി സാരിയുടുക്കുന്നത് എന്നും ഞങ്ങളുടെ ഒരു ഗ്യാങ് ഒന്നിച്ച് തിരുവാതിര കളിക്കുകയും ഓണാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങളിൽ എല്ലാം പങ്കെടുക്കുകയും ചെയ്തത് മറക്കുവാൻ ആകാത്ത ഒത്തിരി സന്തോഷം തന്നെയാണ്. ഓണത്തെ വരവേൽക്കുകയാണ് താരം. വീട് മുഴുവൻ പൂക്കളിൽ അലങ്കരിച്ച അതിമനോഹരമാക്കിയിരിക്കുകയാണ്. വെള്ള നിറമുള്ള വസ്ത്രവും തലയിൽ മുല്ലപ്പൂക്കളും സ്വർണം നിറമുള്ള കമ്മലുകളും അണിഞ്ഞ് വളരെ ലളിതകരമായ രീതിയിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.

ഓണസമ്മാനം അമ്മൂമ്മയ്ക്ക്‌ നൽകുന്ന സന്തോഷത്തിലാണ് താരം. ഇതുവരെ തന്റെ ജീവിതത്തിൽ വന്നുചേർന്ന ഓണാഘോഷങ്ങളും ഇനി വരുവാൻ പോകുന്ന ഓണത്തെയും വരവേൽക്കുകയാണ് താരം. താരം കൈമാറിയ വീഡിയോ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. അനേകം ആരാധകരാണ് കമന്റുകളുമായി കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *