മകൾ കണ്മണിയുടെ പുതിയ ചുവടുവെപ്പ് വിശേഷം ആരാധകരുമായി തുറന്ന് പറഞ്ഞ് നടി മുക്ത. | Kanmani Is Constantly Learning.

Kanmani Is Constantly Learning : ആരാധകരുടെ മനസ്സിൽ ഒരുപാട് പ്രിയങ്കരിയായി മാറിയ താരമാണ് നടി മുക്ത. മലയാള സിനിമയ്ക്ക് പുറമേ തമിഴ് സിനിമ ലോകത്ത് വളരെയേറെ ശ്രദ്ധേയമായി തിളങ്ങി നിന്ന താരംകൂടിയാണ് മുക്ത. വിവാഹത്തിനുശേഷം സിനിമ മേഖലയിൽ നിന്നെല്ലാം വിട്ടു നിൽക്കുകയായിരുന്നു താരം. മലയാളത്തിൽ അനേകം മധുരമേറിയ ഗാനങ്ങൾ ആലപിച്ച റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമിയെയാണ് താരത്തെ വിവാഹം ചെയ്തിരിക്കുന്നത്. സിനിമയിൽ നിന്നും മാറിനിന്ന മുക്ത തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്.

   

സോഷ്യൽ മീഡിയയിൽ ഏറെ നിറസാന്നിധ്യമുള്ളവർ തന്നെയാണ് മുക്തയുടെ മകൾ കണ്മണിയും. ഈയടുത്ത് പുറത്തിറങ്ങിയ സുരാജ് വെഞ്ഞാറമൂട് നായകൻ വേഷത്തിൽ കടന്നെത്തിയ പത്താം വളവിൽ മുക്തയുടെ മകൾ സുരാജിന്റെ മകളായി വേഷം ഇട്ടിരുന്നു. ഇപ്പോഴിതാ കണ്മണി കുട്ടിയുടെ മറ്റൊരു വിശേഷമാണ് മുക്ത ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മകൾ കണ്മണിയുടെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും ആണ് ആരാധകരെ ഏറെ അറിയിച്ചിരിക്കുന്നത്.

നടനും നർത്തകനുമായ വിനീതിന്റെ കീഴിൽ മകൾ നൃത്തം അഭ്യസിക്കുവാൻ തുടങ്ങുകയാണ് എന്നാണ് മുക്ത കുറിച്ചിരിക്കുന്നത്. ന്രത്തം അഭ്യസിക്കുവാൻ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുക്ത ഈ സന്തോഷ വാർത്ത അറിയിച്ചിരിക്കുന്നത്. അനുഗ്രഹീത കലാകാരന്റെ മുമ്പിൽ വച്ച് ന്രത്തം തുടങ്ങുകയാണ് പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കുക എന്നാണ് താരം ചിത്രത്തിന് ഒപ്പം കുറിച്ചിരിക്കുന്നത്.

പാട്ടും ,പാചകവും ,കുസൃതികളും എല്ലാമായി കണ്മണി അമ്മയുടെയും റിമി ടോമി കൊച്ചുമ്മയുടെയും സാമൂഹ്യ മാധ്യമ പേജുകളിലൂടെ സ്ഥിരം ആരാധകരെ കാണുവാൻ എത്താറുണ്ട്. പുതിയ സന്തോഷവാർത്ത ഏറെ സ്നേഹത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഭാവിയിൽ ഈ കൊച്ചു മിടുക്കി വലിയ ഉയരങ്ങളിൽ എത്തിച്ചേരട്ടെ എന്നിങ്ങനെ അനേകം ആശംസകളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *