സ്വർണ്ണത്തിളക്കം ഏറിയ നവരാത്രി ആഘോഷം നിറ വെളിച്ചമാക്കുകയാണ് താര കുടുംബം… ചിത്രങ്ങൾ പങ്കുവെച്ച് സൗഭാഗ്യ. | Navratri Celebration.

Navratri Celebration : മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായ കുടുംബമാണ് താര കല്യാണിന്റെത്. നർത്തം അഭ്യസിക്കുകയും ചലച്ചിത്ര ടെലിവിഷൻ അഭിനേതാവുമായ താര കല്യാൺ അനേകം വേഷങ്ങൾ തന്നെയാണ് ആരാധകർക്കായി സമ്മാനിച്ചിട്ടുള്ളത്. ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നർത്തകിയും കൂടിയാണ് താരം. മികച്ച അഭിനയം കാഴ്ചവച്ച താരത്തിന് 2016ഇൽ ടെലിവിഷൻ പുരസ്കാരം നേടുകയായിരുന്നു. സിനിമയിൽ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ ഏറെ പിടിച്ച് പറ്റിയ താരമാണ് സുബലക്ഷ്മി അമ്മ.

   

മകളും പേരക്കുട്ടിയും കൊച്ചുമകളും എല്ലാം ഒട്ടും മോശക്കാരല്ല. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വലിയ സാന്നിധ്യം തന്നെയാണുള്ളത്. താര കുടുംബത്തെ കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കുമ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാക്കുകയും ചെയ്യുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കവിയുന്നത് കുടുംബത്തിന്റെ നവരാത്രി ആഘോഷമാണ്.

വീട് മുഴുവൻ വർണ്ണങ്ങൾ കൊണ്ട് ഒരുക്കി അതീവ സുന്ദരികളായാണ് താര കുടുംബം നവരാത്രി ആഘോഷവേളയിൽ ഒരുങ്ങിയിരിക്കുന്നത്. എല്ലാവരും ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചും ആഭരണങ്ങൾ അണിഞ്ഞും ആണ് നവരാത്രി ആഘോഷത്തിന് എത്തിച്ചേർന്നത്. ദേവി പ്രത്യക്ഷപ്പെട്ട് അനേക മുഖ ഭാവങ്ങളിൽ നിൽക്കുന്നത് പോലെയുണ്ട് എന്നിങ്ങനെ അനേകം കമന്റുകളാണ് ചിത്രത്തിന് താഴെ കടന്നുവരുന്നത്.

ഇൻസ്റ്റാഗ്രാം പേജിലൂടെ സൗഭാഗ്യ ചിത്രം പങ്കുവെച്ചപ്പോൾ കുറിച്ചിരിക്കുന്ന വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹാപ്പി വിജയലക്ഷ്മി, നാലു തലമുറകളും ഒന്നിച്ചെത്തുന്നു… ഞങ്ങളെല്ലാവരും ഒരുമിച്ച് എത്തുബോഴാണ് ശക്തി ലഭിക്കുന്നത്. ഇവരിൽ എനിക്ക് ദേവിയെ കാണുവാൻ സാധിക്കുന്നുണ്ട് എന്നാണ് താരം ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. താരം പങ്കുവെച്ച ഈ ചിത്രം നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുകയും അനേകം  രസകരമായ കമന്റുകൾ ഉന്നയിക്കുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *