പഞ്ഞിപോലൊരു സോഫ്റ്റ്‌ ഇടിയപ്പം തയാറാക്കിയല്ലോ… സ്യാദിന്റെ കാര്യത്തിൽ പൊളിയാണ് കേട്ടോ.

ഇന്ന് നമ്മളിവിടെ തയ്യാറാക്കി എടുക്കുന്നത് വളരെ സോഫ്റ്റ് ആയിട്ടുള്ള ഇടിയപ്പമാണ്. നിങ്ങൾ ഇടിയപ്പം ഉണ്ടാക്കുമ്പോൾ സോഫ്റ്റ് ആയിട്ട് കിട്ടാറില്ല എങ്കിൽ ബിൽ ചെയ്തു നോക്കൂ. അപ്പോൾ എങ്ങനെയാണ് നൂലപ്പം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. പത്തരയ്ക്ക് എടുക്കുന്ന അരിപ്പൊടിയാണ് നൂലപ്പം തയ്യാറാക്കുവാനായി ഉപയോഗിക്കുന്നത്.

   

50ml കപ്പിൽ ഒരു രണ്ട് കപ്പ് അരിപ്പൊടി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പും കൂടിയും ചേർത്ത് നന്നായി ഒന്ന് യോജിപ്പിച്ചു കൊടുക്കാം. പൊടിയിലേക്ക് ആവശ്യമായുള്ള ചൂടുവെള്ളം ചേർത്ത് നന്നായി ഒന്ന് കുഴച്ച് എടുക്കാവുന്നതാണ്. ചൂടുവെള്ളം ഒഴിച്ച് കുഴച്ചെടുക്കുന്നത് കൊണ്ട് തന്നെ പൊടി നല്ല സോഫ്റ്റ് ആയി കിട്ടും.  ചെറിയ ബോള്‍സുകളാക്കി നൂലപ്പം ഉണ്ടാക്കിയെടുക്കുന്ന കുറ്റിയിൽ നിറക്കാവുന്നതാണ്.

ഈ ഒരു ഇടിയപ്പം തയ്യാറാക്കി എടുക്കുന്നത് വാഴയിലക്കകത്താണ്. ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് വാഴയിൽ എടുക്കുക. ഇനി വാഴയിലയിൽ അല്പം എണ്ണ തടവിയെടുക്കാം. ഇനി ഇതിലേക്ക് ഒരല്പം നാളികേരം ഇട്ടു കൊടുക്കാം. എന്നിട്ട് നൂലപ്പം കുട്ടിയിൽ നിന്ന് വലുപ്പത്തിൽ ചുറ്റി ഇടാവുന്നതാണ്. തന്നെ നിങ്ങളുടെ ആവശ്യത്തിന് ഓരോ വാഴയിലയും ഇടിയപ്പം ഉണ്ടാക്കിയെടുക്കുക.

ഇഡലി തട്ടിൽ വെള്ളം ചൂടായി വരുന്ന സമയത്ത് ഓരോ വാഴയില വിധം വെച്ചുകൊടുത്ത്‌ ആവി കയറ്റി എടുക്കാവുന്നതാണ്.  ഇരുവത് മിനിട്ടിന് ശേഷം വെന്തോ എന്ന നോക്കാം. കയ്യിൽ ഒട്ടിപ്പിടിക്കുന്നില്ല എങ്കിൽ വെന്ത് വന്നിട്ടുണ്ടാകും. നല്ല സോഫ്റ്റിൽ ഇടിയപ്പം തയ്യാറാക്കുവാൻ ഈ ഒരു റെസിപ്പിയിലൂടെ ഇണ്ടാക്കിനോക്കൂ. ഇടിയപ്പം തയ്യാറാക്കുന്നതിന്റെ കൂടുതൽ വിശദവിവരങ്ങൾ കാണുവാൻ വീഡിയോ കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *