നല്ല ചൂടുള്ള മീൻ പൊരിച്ചത് ഇഷ്ടമില്ലാത്തവർ ആരാണുള്ളത്… സ്വാദ് എന്ന് പറഞ്ഞാൽ എന്റെ പൊന്നോ ഒരു രക്ഷയുമില്ല അത്രയും പൊളിയാണ്.

ഏതു മീനും വെച്ച് വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഫിഷ് ഫ്രൈ. ഫിഷ് ഫ്രൈയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്. ഫിഷ് ഫ്രൈ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. നിങ്ങൾ ഏതു മീനാണ് എടുക്കുന്നത് എങ്കിൽ ആ മീൻ നല്ലവണ്ണം വൃത്തിയാക്കി കഴിക്കുന്നതിനു ശേഷം മീനിന്റെ ഇരുവശങ്ങളിലും വരഞ്ഞിടുക. ഇനി നമുക്ക് മീൻ ഫ്രൈ ഉണ്ടാക്കുവാനായുള്ള ആവശ്യമായ മസാല കൂട്ട് തയ്യാറാക്കി എടുക്കാം.

   

അതിനായി നമുക്ക് വേണ്ടത് വറ്റൽമുളക് ആണ്. കാശ്മീരി മുളക് ചേർക്കുകയാണെങ്കിൽ മീൻ നല്ല ചുവപ്പ് കളറും പാകത്തിനുള്ള എരുവും ലഭിക്കും. അതുകൊണ്ടുതന്നെ നമ്മൾ ഇവിടെ ചേർക്കുന്നത് കാശ്മീരി മുളക് ആണ്. ഒരു പത്തോളം കാശ്മീരി മുളക് നല്ല ചൂട് വെള്ളത്തിൽ അരമണിക്കൂർ നേരം കുതിരവമായി വയ്ക്കുക. ഇനി ഇത് മിക്സിയിൽ വെച്ച് നന്നായി ഒന്ന് അരച്ചെടുക്കാവുന്നതാണ്. അരച്ചെടുക്കുന്നതിൽ മുളകിൽ അല്പം ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, വേപ്പിന്റെ ഇല ആവശ്യമെങ്കിൽ വെള്ളം ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കുക.

ഒട്ടുംതന്നെ തരികളില്ലാതെ നല്ല രീതിയിൽ തന്നെ അരച്ചെടുക്കണം. മിക്സിയിൽ അരച്ചെടുത്ത മസാല ക്കൂട്ട് മറ്റൊരു പാത്രത്തിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് അല്പം കുരുമുളകുപൊടി ഇട്ടു കൊടുക്കാം. രണ്ട് ടീസ്പൂൺ ഓയിൽ, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇനി നമ്മൾ നേരത്തെ അരച്ചുവച്ച മിക്സ് മീനിൽ എല്ലാം ഈ മസാലയിൽ തേച്ചു പിടിപ്പിക്കാവുന്നതാണ്. ഈ മസാലയൊക്കെ മീനിലേക്ക് നന്നായി ഇറങ്ങുവാൻ വേണ്ടിയിട്ട് കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും റസ്റ്റിനായി നീക്കിവെക്കാം.

ഒരു മണിക്കൂറിന് ശേഷം ഒരു പാനിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മീൻ ഓരോന്നായി എടുത്തുവെച്ച് വറുത്തെടുക്കാവുന്നതാണ്. ഒരു സൈഡ് നന്നായി മൊരിഞ്ഞു വന്നതിനുശേഷം മാത്രമേ മറ്റൊരു സൈഡ് മറിച്ചിടാൻ പാടുള്ളൂ. ഇത്രയേ ഉള്ളൂ നമ്മുടെ മീൻ അടിപൊളി ടേസ്റ്റോടുകൂടി ഫ്രൈ ആയി. അടിപൊളി കിണ്ണം കാച്ചി ടേസ്റ്റുള്ള ഈ ഒരു മീൻ ഫ്രൈ നിങ്ങൾ ഒന്ന് കഴിച്ചു നോക്കൂ നാവിൽ വെള്ളം ഊറും അത്രയും ടേസ്റ്റ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *