ഈസി മെത്തേഡിൽ രുചിയായുള്ള കിടിലൻ ഗാർലിക് ചട്നി!! എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ.

ഇഡ്ഡലി, ദോശ, ചോറ് എന്നിവയ്ക്ക് ഉഗ്രൻ ടെസ്റ്റ് ഏറിയ ചട്നിയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ഒരിക്കൽ കഴിച്ചു നോക്കിയാൽ തീർച്ചയായും നിങ്ങൾക്ക് വീണ്ടും കഴിക്കാൻ തോന്നും അത്രയേറെ രുചിയാണ്. രാവിലെയൊക്കെ വളരെ ഈസിയായി ഉണ്ടാക്കാൻ കഴിയുന്ന ഒരു ചട്നി കൂടിയാണ്. തേങ്ങ ഒന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഈ ചട്നി തയ്യാറാക്കി എടുക്കാം. എന്നാൽ ചട്നി എങ്ങനെയാണ് ഉണ്ടാക്കുന്നത് നോക്കിയാലോ.

   

ചട്നി ഉണ്ടാക്കുവാനായി ആദ്യം തന്നെ ഒരു പാനലിലേക്ക് രണ്ട് രണ്ടര ടേബിൾസ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. പാനൽ നല്ലവണ്ണം ചൂടായി വരുമ്പോൾ അതിൽ ഒരു മുക്കാൽ കപ്പ് ചെറിയ ഉള്ളി ഇട്ടു കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. എല്ലാം നന്നായി വാടി വരുമ്പോൾ അതിലേക്ക് ഒരു കപ്പ് അളവിൽ വെളുത്തുള്ളിയും കൂടി ഇട്ടുകൊടുത്ത് നന്നായി വഴറ്റിയെടുക്കാം. രണ്ടിന്റെയും പച്ചമണം മാറുന്നതുവരെ എണ്ണയിലിട്ട് ഇളക്കി കൊടുക്കാവുന്നതാണ്.

ഒരുപാട് തീ കൂട്ടി വയ്ക്കേണ്ടതില്ല ലോ ഫ്ലൈമിൽ തന്നെ ഇത് കുക്ക് ചെയ്യാവുന്നതാണ്. ഉള്ളി മൊരിഞ്ഞു വന്നാൽ അതിലേക്ക് കാശ്മീരി മുളകും കൂടി ഇട്ടു കൊടുക്കാം. അല്പം വാളംപുളി, ശർക്കര, മുളകുപൊടി ചേർത്തുകൊടുത്ത നല്ലവണ്ണം സംയോജിപ്പിച്ച് എടുക്കാവുന്നതാണ്. തീ ഓഫ് ചെയ്ത് ഇതെല്ലാം ചൂടാറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പാകത്തിന് വെള്ളം ചേർത്തതിനുശേഷം മിക്സിയിൽ ഇട്ട് അരച്ചെടുക്കാം. എനിട്ട് മറ്റൊരു പാനലിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക അല്പം കടുക് തൊലിച്ച് പൊട്ടിക്കാവുന്നതാണ്.

വെളുത്തുള്ളി, ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പ്, കടുക്, കാൽ ടീസ്പൂൺ കായം പൊടി, കറിവേപ്പില ചട്ടിയിലേക്ക് ഇട്ട് നന്നായി ഇളക്കിയെടുക്കാവുന്നതാണ്. ശേഷം നേരത്തെ മിക്സിയിൽ അരച്ചുവെച്ച മിക്സ് പാനലിൽ ചേർത്ത് നന്നായി നല്ല രീതിയിൽ ഇളക്കാവുന്നതാണ്. ആവശ്യത്തിന് ഉപ്പും ചേർക്കാം. അത്രയേ ഉള്ളൂ ഗാർലിക് ചട്ട്ണി റെഡിയായി കഴിഞ്ഞു. വളരെ സിമ്പിൾ ഈസി മെത്തേഡിൽ തന്നെ ഉണ്ടാക്കുവാൻ സാധിക്കുന്ന വെളുത്തുള്ളി ചട്നിയാണ് ഇത്. തീർച്ചയായും നിങ്ങൾക്ക് ചട്നി ഇഷ്ടപെടും.

Leave a Reply

Your email address will not be published. Required fields are marked *