ചിക്കൻ കൊണ്ട് കിടിലൻ ടേസ്റ്റിലുള്ള ഒരു പുതിയ ഐറ്റം… ഉണ്ടാക്കി നോക്കാൻ മറക്കല്ലേ!! ഈ ഒരു റെസിപ്പിയുടെ രുചിയറിഞാൽ നിങ്ങൾ വിടില്ല അത്രയും പൊളിയാണ്.

ഇതുവരെ നിങ്ങൾ ആരും തന്നെ കഴിക്കാത്ത ഉഗ്രൻ ടേസ്റ്റുള്ള ഒരു വിഭവം തന്നെയാണ് ഉണ്ടാക്കുന്നത്. രുചികരമായ ഈ ഒരു വിഭവത്തിന് ആവശ്യമായി വരുന്നത് അല്പം സാമഗ്രികൾ മാത്രമാണ്. ഒത്തിരി സ്വാദുള്ള ഈ ഒരു വിഭവം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. അതിനായി നമുക്ക് ആവശ്യമായി വരുന്നത് 18 വറ്റൽമുളക് ആണ്. മുളക് ഒരു പാത്രത്തിൽ ഇട്ട് നന്നായി ചൂടായി വരുമ്പോൾ അല്പം വെള്ളം ഒഴിച്ച് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കാം.

   

ശേഷം പെരുംജീരകം, ഒരു കഷ്ണം പട്ട, രണ്ട് ഏലക്കായ, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. രണ്ടു മൂന്നു മിനിറ്റ് നേരം ഇത് ഇങ്ങനെ നന്നായി തിളപ്പിച്ച് എടുക്കേണ്ടതാണ്. മുളക് സോഫ്റ്റ് ആയി വരുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം. അതിനുശേഷം കുരുമുളക് മുളകും എല്ലാം തന്നെ മിക്സിയുടെ ജാറിൽ ഇട്ട് അതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപൊടി, ഒരു ടീസ്പൂൺ ചെറുനാരങ്ങ നീര്, ആവശ്യത്തിന് ഉപ്പ് വിതറി കൊടുത്ത് നല്ല രീതിയിൽ അരച്ചെടുക്കുക. അരച്ചെടുത്തതിൽ ഒരു സ്പൂൺ വെളിച്ചെണ്ണയും കൂടി ചേർത്തു കൊടുക്കാം.

ഒന്ന് രുചിച്ചുനോക്കി ഇതിലേക്ക് എന്തെങ്കിലും ചേർക്കണമെങ്കിൽ ചേർക്കാം. അതു പോലെ തന്നെ കുറച്ചുകൂടി ചുവന്ന നിറം ലഭിക്കുവാൻ അല്പം കാശ്മീരി ചില്ലി പൗഡർ കൂടിയും ചേർക്കാവുന്നതാണ്. ഇനി മുഴുവൻചിക്കൻ വൃത്തിയാക്കി എടുത്തതിനുശേഷം ചിക്കന്റെ മേലിൽ നന്നായി വരഞ്ഞു കൊടുക്കാം. നമ്മൾ തയ്യാറാക്കിവെച്ച മസാലക്കൂട്ട് ഈ ചിക്കനിലേക്ക് നന്നായി തേച്ച് പിടിപ്പിക്കാവുന്നതാണ്. മസാലക്കൂട്ട് എല്ലാം തന്നെ ചിക്കൻ നന്നായി തേച്ച് പിടിപ്പിച്ചതിനു ശേഷം രണ്ടു മണിക്കൂർ നേരം ഫ്രിഡ്ജിൽ റസ്റ്റിനായി വയ്ക്കാം.

രണ്ടുമണിക്കൂർ കഴിഞ്ഞാൽ ചിക്കനിന്റെ കാലുകൾ നല്ല ടൈപ്പിൽ തന്നെ വയ്ക്കണം. ശേഷം റോട്ടിസോറിസ്റ്റിക്കിലേക്ക് മാറ്റാവുന്നതാണ്. ഓവനിൽ ഒരു മണിക്കൂർ നേരം ചെയ്തെടുക്കാം. അവൻ ഇല്ലാത്തവർ കുക്കറിലോ ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഇത്രയേ ഉള്ളൂ രുചികരമായ നാടൻ ചിക്കൻ റെഡിയായി കഴിഞ്ഞു. എളുപ്പത്തിൽ തന്നെ വീടുകളിൽ സാധിക്കുന്ന സ്വാദുള്ള ചിക്കൻ വിം തന്നെയാണ് ഇത്. ഈയൊരു പ്രസിദ്ധ പ്രകാരം നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി അറിയിക്കാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *