തട്ടു ദോശ ഇഷ്ടമാണോ.? തട്ടുകടയിലെ തട്ടിൽ കുട്ടി ദോശയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം എന്താണെന്ന് അറിയണ്ടേ.. ടേസ്റ്റ് ഉഗ്രൻ തന്നെ.

വളരെ ചുരുങ്ങിയ നേരം കൊണ്ട് തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റായി ഉണ്ടാക്കുവാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റത്തിന്റെ റെസിപ്പിയുമായാണ് എത്തിയിരിക്കുന്നത്. നല്ല സോഫ്റ്റ് ആയിട്ടുള്ള തട്ടുകട ദോശ എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നതെന്ന് നോക്കാം. അതിനായി രണ്ട് കപ്പ് അളവിൽ പച്ചരി ഇട്ടു കൊടുക്കാം. അതുപോലെതന്നെ അതിലേക്ക് അരക്കപ്പ് പൊന്നരിയും, ഒരു സ്പൂൺ ഉലുവ, ഒരു കപ്പ് ഉഴുന്ന് എന്നിവ ചേർത്ത് നല്ലവണ്ണം കഴുകി എടുക്കാം. ശേഷം അരിയും ഉഴുന്നും എല്ലാം കുതരുവാനായി മാറ്റിവയ്ക്കാവുന്നതാണ്.

   

നന്നായി കുതിർന്നു കഴിഞ്ഞാൽ ഇവയെല്ലാം മിക്സിയിൽ ചേർത്ത് നല്ലോണം അരച്ചെടുക്കുക. അരികളെല്ലാം അരച്ചെടുത്തശേഷം ഒരു കപ്പ് ചോറ് മിക്സി ജാറിലേക്ക് ഇട്ട് അരച്ചെടുത്ത് നേർത്തെ മാറ്റിവെച്ച മാവിൽ ചേർത്ത് യോജിപ്പിക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും കൂടി വിതറി കൊടുക്കാം. അത്രയുളൂ ദോശമാവ് റെഡിയായി കഴിഞ്ഞു ഇനി നമുക്ക് ഒരു നോൺസ്റ്റിക് പാത്രത്തിലോ ദോഷകല്ലിലോ വെച്ച് എണ്ണ പുരട്ടി ചുട്ടെടുക്കാവുന്നതാണ്.

നല്ല പഞ്ഞി പോലെയുള്ള തട്ടുകട ദോശ റെഡിയായിക്കഴിഞ്ഞു. ദോശയോടൊപ്പം ചട്നിയോ സാമ്പാറോ കൂട്ടി നമുക്ക് കഴിക്കാവുന്നതാണ്. ദോശക്കൊപ്പം കടലക്കറി ഉഗ്രൻ ടെസ്റ്റ് ആണ് തട്ടുകടയിൽ ഒരു സ്പെഷ്യൽ ഐറ്റം തന്നെയാണ് കടലക്കറിയും ദോശയും. ഈ കടലക്കറി എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. അതിനായി ഒരു കപ്പ് അളവ് കടല കഴുകിയെടുത്ത് കുതരുവാനായി ഇട്ടു കൊടുക്കുക.

ശേഷം കുക്കറിൽ കടല ഇട്ടുകൊടുത്ത് വലിപ്പമുള്ള ഒരു 35 ഓളം ചെറിയ ഉള്ളി, മീഡിയം സൈസ് സവാള, രണ്ട് ടേബിൾ സ്പൂൺ വെളുത്തുള്ളി, മൂന്ന് പച്ചമുളക്, അല്പം കറിവേപ്പില, കപ്പ് വെള്ളം, പാകത്തിന് ഉപ്പ്, സ്പൂൺ മഞ്ഞൾപ്പൊടി ഇവയെല്ലാം ചേർത്ത് കുക്കറിലിട്ട് വേവിച്ചെടുക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾ അറിയുവാൻ താഴെ നൽകിയ വീഡിയോ മുഴുവനായി കണ്ടു നോക്കൂ. ഉഗ്രൻ ടെസ്റ്റെറിയ തട്ടുകട ദോശയും കടലക്കറിയും ഒരിക്കൽ നിങ്ങൾ കഴിച്ചാൽ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അത്രയും കിടിലൻ ഒരു ഐറ്റം തന്നെയാണ് ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *