ഇക്കയുടെ വക ഒരു അടിപൊളി മട്ടൻ ബിരിയാണി!! സിനിമ അണിയറ പ്രവർത്തകർക്ക് സിനിമയിലെ സൂപ്പർതാരങ്ങൾ വിളമ്പുകയാണ്… ഞാട്ടലോടെ ആരാധകർ. | A Cool Mutton Biryani By Mammootty.

A Cool Mutton Biryani By Mammootty : ഏറെ നാളുകൾക്കു ശേഷം മലയാള സിനിമയിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ വിശേഷങ്ങൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ജിയോ ബേബിയാണ് കാതൽ എന്ന സിനിമ സംവിധാനം ചെയ്യുന്നത്. വലിയതോതിൽ ഒട്ടേറെ പ്രതീക്ഷ കൈവിരിച്ചു വെച്ചിരിക്കുന്ന ഒരു സിനിമ തന്നെയാണ് കാതൽ. ഇപ്പോഴിതാ സിനിമയിലെ ഓരോ ഭാഗങ്ങളും പൂർത്തിയായി കഴിഞ്ഞു എന്ന് അറിയിച്ച് എത്തിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി.

   

മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പങ്കു വച്ച് എത്തിയ പോസ്റ്റുകൾ വഴിയാണ് ഇപ്പോൾ ആരാധകർ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത്. ഏറെ സന്തോഷത്തോടെ സെറ്റിലുള്ളവർക്ക് മട്ടൻ ബിരിയാണി തന്റെ കൈകൊണ്ട് വിളമ്പി കൊടുക്കുന്ന താരത്തിന്റെ ചിത്രദൃശ്യങ്ങൾ തന്നെയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ലോകമെങ്ങാനും അറിയപ്പെടുന്ന ഇത്രയും വലിയ താരമായിരുന്നിട്ടും സാധാരണക്കാരെ പോലെ ഭക്ഷണം വിളമ്പിക്കൊടുക്കുകയാണ്.

മമ്മൂട്ടിയുടെ ഒപ്പം നിന്നുകൊണ്ട് ജ്യോതികയും മട്ടൻ ബിരിയാണി വിളമ്പിക്കൊടുക്കുന്നത് കാണാം. യാതൊരു താര jadജാഡയും ഇല്ലാതെ പ്രവർത്തിക്കുന്ന താരങ്ങളെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. നീണ്ട 12 വർഷത്തിന് ഇടവേളയ്ക്കുശേഷമാണ് ജ്യോതിക മലയാള സിനിമയിലേക്ക് കടനെത്തുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ഉള്ള ജ്യോതികയുടെ ആദ്യത്തെ സിനിമയാണ് കാതൽ.

റോഷാക്ക് എന്ന ഹിറ്റ് സിനിമയ്ക്കുശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് ഇത്. സിനിമയിൽ ലാലു അലക്സ്, മുത്തുമണി, ചിന്നു, ചാന്ദിനി, അനഘ അക്കു എന്നിങ്ങനെ അനേകം കഥാപാത്ര വേഷങ്ങളിലാണ് ഇവർ അവതരിപ്പിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ആരധകർ സിനിമയുടെ റിലീസിംഗിനായി കാത്തിരിക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടി പങ്കുവെച്ചെത്തിയ ചിത്രങ്ങൾക്ക് താഴെ നിരവധി ആരാധകർ തന്നെയാണ് ഇപ്പോൾഅനേകം കമന്റുകളുമായി കടനെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *