Actress Shobhana Talks About Her Daughter : എല്ലാ താരങ്ങളും അവരുടെ മക്കളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാൽ അതിലെല്ലാം വളരെ വ്യത്യസ്തകരമായ ഒരാളാണ് നടി ശോഭന. മകൾ ഒരു സാധാരണ കുട്ടിയാണ് എന്നും…എന്തിനാണ് മകളെ മാധ്യമങ്ങളുടെ മുമ്പിൽ കൊണ്ട് വരേണ്ടത് എനെല്ലാം ആണ് നടി ശോഭന പറയുന്നത്. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളിൽ തന്റെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ താരം ഇതുവരെ പങ്കുവെച്ചിട്ടില്ല. നിരവധി അഭിമുഖങ്ങളിലും അവളെക്കുറിച്ച് അങ്ങനെ ഒന്നും തന്നെ തുറന്നു പറയാറില്ല. എന്നാൽ ആദ്യമായി താരം തന്റെ മകളെക്കുറിച്ച് തുറന്നു പറയുകയാണ്.
ഒരു പ്രശസ്ത മാഗസിന് നൽകിയ അഭിമുഖത്തിലാണ് തന്റെ മകളെ കുറിച്ചുള്ള തുറന്നു പറച്ചിലിന് ഇടയായത്. അവൾക്ക് നൃത്തം പഠിക്കണമെന്ന് യാതൊരു താൽപര്യമുണ്ടായിരുന്നില്ല എന്നാൽ ഈ അടുത്താണ് എന്നോട് നൃത്തം പഠിക്കണമെന്ന് അവൾ വന്നു പറഞ്ഞത്. അത്യാവശ്യം മകളുടെ സ്കൂളിൽ നിന്ന് ഫോൺ കോൾ വന്നാൽ പേടിക്കുന്ന ഒരു അമ്മയാണ് ഞാൻ… എന്തെങ്കിലും നല്ല കാര്യം അവർ പറയുവാൻ വേണ്ടിയാണ് വിളിക്കുന്നത് എങ്കിലും ഞാൻ പേടിക്കും..
മകൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി ചെന്നൈയിൽ ഞാൻ പഠിച്ച ആദ്യ സ്കൂളിൽ തന്നെയാണ് മകളും പഠിക്കുന്നത്!! കോളേജ് പഠനം സ്റ്റല്ല മാരിയേഴ്സിൽ ചെയ്യണമെന്നാണ് അവളുടെ ആഗ്രഹം. ഞാനെന്തു പറഞ്ഞാലും അതിനെതിരെ മാത്രമേ ചെയ്യുള്ളൂ അതല്ലേ പ്രായം.. അങ്ങനെയുള്ള തമാശകളിലൂടെയാണ് ഞങ്ങളെ ജീവിതം മുന്നോട്ട് പോകുന്നത്. മകൾ അടുത്തിടെയാണ് തന്റെ സിനിമകൾ എല്ലാം കണ്ടു തുടങ്ങിയതെന്നും അവൾക്ക് ഏറെ കൂടുതൽ ഇഷ്ടപ്പെട്ട സിനിമ മണിച്ചിത്രത്താഴ് എന്നാണ് മകൾ പറഞ്ഞിരുന്നത്.
മകളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ എല്ലാം എത്രമാത്രമാണ് താരം ശ്രദ്ധേയെറുന്നത് എന് താരം പങ്കുവെച്ച ഈ ഒരു വീഡിയോയിലൂടെ മനസ്സിലാക്കാൻ സാധിക്കും. മക്കളുടെ പഠന കാര്യത്തിൽ രക്ഷിതാക്കൾക്ക് ശോഭന ചില ഉപദേശങ്ങൾ പങ്കുവയ്ക്കുന്നു. സിനിമയിൽ അത്രയേറെ സജീവമല്ലങ്കിലും മലയാളികളെ മനസ്സിൽ ഏറെ ഇടം നേടിയ ഒരാൾ തന്നെയാണ്. താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷം നേരം കൊണ്ടാണ് ആരാധകാറുള്ളത്. ഇപ്പോഴിതാ താരം ഒരു പ്രശസ്ത മാഗസിനിലൂടെ പങ്കുവെച്ച കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധയിരിക്കുന്നത്.