നാടൻ ഹോട്ടലിൽ നിന്ന് കിട്ടുന്ന മുട്ടക്കറി ഇനി വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം… ടെസ്റ്റ് അപാരം തന്നെ.

നാട്ടിലെ ഹോട്ടലിൽനിന്നെല്ലാം അപ്പത്തിന്റെയും പൊറോട്ടയുടെയും കൂടെ സൈഡ് കറിയായി കിട്ടുന്ന ഒന്നാണ് മുട്ട കറി. കഴിച്ചിട്ടുള്ളവർക്കറിയാം ആ മുട്ടക്കറിയുടെ രുചി എന്താണെന്ന്. ഹോട്ടലിൽ നിന്ന് കിട്ടുന്ന ആ മുട്ടക്കറിയുടെ റെസിപ്പിയുമായാണ് ഇന്ന് നിങ്ങളുമായി എത്തിയിരിക്കുന്നത്. ഈ മുട്ടക്കറിയുടെ പ്രത്യേകത എന്ന് പറയുന്നത് സാധാരണ നമ്മൾ മുട്ടക്കറി ഉണ്ടാക്കുമ്പോൾ തക്കാളി ചേർക്കാറുണ്ട്. എന്നാൽ ഈ ഒരു ഡിഷിൽ നമ്മൾ തക്കാളി ഒന്നും ഉപയോഗിക്കാതെ സബോള വാട്ടി കൊണ്ടാണ് തയ്യാറാക്കുന്നത്.

   

മുട്ടക്കറിക്ക് വേണ്ടി രണ്ട് സബോള കനം കുറഞ്ഞ അരിഞ്ഞെടുക്കുക. ഉണ്ടാക്കുന്ന ഈ മുട്ടക്കറിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സബോള നന്നായി വഴറ്റിയെടുക്കുക എന്ന്. അതുകൊണ്ടുതന്നെ സബോള കനം കുറച്ച് അരിയുക. കറി തയ്യാറാക്കുവാനായി ഒരു പ്ലാനിൽ എണ്ണ ഒഴിക്കുക. എണ്ണ നല്ലവണ്ണം ചൂടായി വരുമ്പോൾ സബോള ചേർത്തു കൊടുക്കാം. സബോള നന്നായി വഴറ്റി വരുവാനായി അല്പം ഉപ്പും കൂടിയും ചേർക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വെളുത്തുള്ളി ചതച്ചത്, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് ഒന്നുകൂടിയും വഴറ്റി എടുക്കാം.

സബോള എല്ലാം വഴക്കി വന്നതിനുശേഷം ഇതിനകത്തേക്ക് കാൽ ടീസ്പൂൺ മഞ്ഞപ്പൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി ഇളക്കിയെടുക്കാം. പൊടികളുടെ പച്ചമണം മാറുന്നത് വരെ ഇവ ഇളക്കിയെടുക്കാവുന്നതാണ്. ഇതിനുള്ളിലേക്ക് ഒരു ഗ്ലാസ്‌ വെള്ളം ഒഴിക്കുക. വെള്ളം ഒഴിച്ച് ഇത് ചെറുതായി തിളക്കുമ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. കറിയിലെ വെള്ളമെല്ലാം കുറുകി വരുമ്പോൾ ഇതിലേക്ക് പുഴുങ്ങിയെടുത്തുവെച്ച മുട്ട ചേർത്ത് കൊടുക്കാം.

അതോടൊപ്പം തന്നെ രണ്ടു തണ്ട് കറിവേപ്പിലയും. ഇത്രേയുള്ളൂ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിൽ തയ്യാറാക്കി എടുക്കുന്ന മുട്ടക്കറി വീടുകളിലും തയ്യാറാക്കി എടുക്കാം. ഒരു മെത്തേഡിൽ നിങ്ങൾക്ക് ചെയ്തു നോക്കൂ നിങ്ങൾക്ക് ഇഷ്ടപ്പെടുമെന്ന് കാര്യത്തിൽ 100% ത്തോളം ഉറപ്പാണ്. ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ മറുപടി പറയാൻ മറക്കരുത് കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *