ബട്ടർ ചപ്പാത്തി കഴിച്ചിട്ടുണ്ടോ നിങ്ങൾ… കഴിച്ചിട്ടില്ലെങ്കിൽ ഒന്ന് ട്രൈ ചെയ്തു നോക്കൂ ടേസ്റ്റ് അപാരം തന്നെ.

രാത്രിയിൽ അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റിന് വളരെ എളുപ്പത്തിൽ പെട്ടെന്ന് തന്നെ തയ്യാറാക്കി എടുക്കുവാൻ കഴിയുന്ന നല്ലൊരു റോട്ടിയുടെ റെസിപ്പിയുമായാണ് ഇന്ന് എത്തിയിരിക്കുന്നത്. ചപ്പാത്തിയും പൂരിയും ഒക്കെ നിങ്ങൾ കഴിച്ചു മടുത്തു എങ്കിൽ ഈയൊരു റോട്ടി ട്രൈ ചെയ്തു നോക്കി നോക്കൂ. നല്ല എളുപ്പത്തിൽ വളരെയധികം ടേസ്റ്റി ആയുള്ള ഒരു പലഹാരമാണ് ഇത്. ഈ ഒരു പലഹാരം തയ്യാറാക്കിയെടുക്കുന്നത് ഗോതമ്പ് പൊടി ഉപയോഗിച്ചാണ്.

   

അപ്പോൾ എങ്ങനെയാണ് ഇത്രയും രുചികരമായുള്ള പലഹാരം തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കിയാലോ. അതിനായി ആദ്യം തന്നെ ഗോതമ്പ് പൊടി കുഴച്ചെടുക്കുവാനായി മുക്കാൽ കപ്പോളം തിളച്ച വെള്ളം എടുക്കുക. തിളച്ച വെള്ളത്തിലേക്ക് ഒരു മൂന്ന് ടേബിൾ സ്പൂൺ ബട്ടർ കൂടി ചേർക്കാം. ഇനി നമുക്ക് ഇതിലേക്കുള്ള ഭാഗത്തിന് ഗോതമ്പുപൊടി ചേർത്തുകൊടുത്ത നല്ലതുപോലെ കുഴച്ചെടുക്കാവുന്നതാണ്.

ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ ആവശ്യത്തിന് നല്ല രീതിയിൽ മയത്തിൽ കുഴച്ചെടുക്കാവുന്നതാണ്. കുഴച്ചെടുത്ത മാവ് ഒരു 10 മിനിറ്റ് നേരം റസ്റ്റ് ആയി നീക്കി വയ്ക്കും.അപ്പോഴേക്കും മാവ് ഒന്നുകൂടി നല്ല സോഫ്റ്റ് ആയി വന്നിട്ടുണ്ടാകും. അതിനുശേഷം ചെറിയ ഉരുളകളാക്കി മാറ്റിവെക്കാം. ഇനി ഇത് ഓരോന്നായി പരത്തിയെടുക്കാവുന്നതാണ്. പരത്തി എടുത്ത മാവിൽ ഒരു സ്പൂൺ വെച്ച് ബട്ടർ പുരട്ടി കൊടുത്തതിനുശേഷം അതിനുമുകളിൽ അല്പം ഗോതമ്പ് പൊടി വിതറി കൊടുക്കുക.

അതിനുശേഷം രണ്ടാമത്തെ ചപ്പാത്തി പരത്തിയത് അതിനു മുകളിൽ വെച്ചുകൊടുക്കുക. രണ്ടുംകൂടി ഒന്നുകൂടി ഒരുമിച്ച് പരത്തിയെടുക്കാം. ഇനി ഇത് നല്ല ചൂടായ പാത്രത്തിൽ വച്ച് ചുട്ടെടുക്കാവുന്നതാണ്. ഇങ്ങനെ ഓരോന്നായി ചുട്ടെടുക്കാവുന്നതാണ്. ബട്ടർ പുരട്ടിയത് കൊണ്ട് തന്നെ ടെസ്റ്റ് അപാരം തന്നെയാണ്. ഒട്ടു തന്നെ സമയം കളയാതെ നിങ്ങളൊന്ന് ട്രൈ ചെയ്തു നോക്കൂ. ബട്ടർ ചപ്പാത്തി ഇഷ്ടമാവുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത് ട്ടോ.

Leave a Reply

Your email address will not be published. Required fields are marked *