നിങ്ങൾ വീടുകളിൽ സന്ധ്യാദീപം കൊളുത്തുന്നവരാണ് എങ്കിൽ ഇത് അറിയാതെ പോകരുതേ…

ഹൈന്ദവ വീടുകളിൽ എല്ലാം രാവിലെയും വൈകിട്ടും വിളക്ക് കൊളുത്താറുണ്ട്. എന്നാൽ സന്ധ്യാദീപം കൊളുത്തുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. നാം വീട്ടിൽ ഒരിക്കലും സന്ധ്യാദീപം ഒരു തിരിയിട്ട് കത്തിക്കാൻ പാടുള്ളതല്ല. മറിച്ച് നമ്മുടെ വീടുകളിൽ സന്ധ്യാദീപം കത്തിക്കുമ്പോൾ രണ്ടു തിരിയിട്ട് വിളക്കാണ് കത്തിക്കേണ്ടത്. ഇവ കത്തിക്കുമ്പോൾ ദിശയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഒരു തിരി കിഴക്കോട്ടും ഒരു തിരി പടിഞ്ഞാറോട്ടും ഇട്ടു വേണം കത്തിക്കാനായി.

   

ഇത്തരത്തിൽ കത്തിക്കുന്നത് കിഴക്ക് സൂര്യൻ ഉദിക്കുന്നതിനേയും പടിഞ്ഞാറ് അസ്തമിക്കുന്നതിനെയും ആണ് സൂചിപ്പിക്കുന്നത്. വീട്ടിൽ സന്ധ്യാദീപം കത്തിക്കുമ്പോൾ ഐശ്വര്യം ഉണ്ടാകുന്നതിനു വേണ്ടിയിട്ടാണ് ഇങ്ങനെ ചെയ്യുന്നത്. അതുവഴി നമ്മുടെ വീടുകളിലേക്ക് മഹാലക്ഷ്മി കടന്നുവരുകയും മൂദേവി ഇറങ്ങി പോവുകയും ചെയ്യും. നമ്മുടെ വീടുകളിൽ അഞ്ചു തിരിയിട്ട് വിളക്ക് കത്തിക്കാവുന്നതാണ്. ഇതിനെ ഭദ്രദീപം എന്നാണ് പറയുന്നത്. എന്നാൽ മൂന്ന് തിരിയിട്ട വിളക്ക് കത്തിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ സംഭവിക്കുകയാണ്.

എങ്കിൽ നമുക്ക് ആലസ്യം ഒഴിഞ്ഞു പോവുകയില്ല. 4 തിരിയിട്ട വിളക്കാണ് കത്തിക്കുന്നത് എങ്കിൽ നമുക്ക് ദാരിദ്ര്യം ഉണ്ടാകും. ഇപ്പോൾ സമ്പന്നരാണ് എങ്കിലും പടിപടിയായി ദാരിദ്ര്യം നമ്മളെ കാർന്നുതിന്നതായിരിക്കും. അഞ്ചു തിരിയിട്ട വിളക്കാണ് കത്തിക്കുന്നതിൽ അത് സർവ്വ ഐശ്വര്യമാണ്. ഇതിനെ ഭദ്രദീപം എന്നാണ് പറയുന്നത്. കൂടാതെ വിളക്ക് കത്തിക്കുന്ന എണ്ണയ്ക്കും വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്.

വിളക്ക് കത്തിക്കാനായി നല്ലെണ്ണയോ നെയ്യോ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയായാലും തെറ്റില്ല. വീട്ടിൽ ഉണ്ടാക്കുന്ന നെയ്യാണ്ഇതിനായി ഉപയോഗിക്കുന്നത് എങ്കിൽ അത് അതീവ ശ്രേഷ്ടം തന്നെയാണ്. എന്നാൽ വിളക്ക് തെളിയിക്കുന്നതിന് മുൻപ് വീടും വീടിന്റെ പരിസരവും അടിച്ചുവാരുകയും തുടയ്ക്കുകയും ചെയ്ത വൃത്തിയാക്കേണ്ടതാണ്. തുടയ്ക്കാൻ സാധിക്കാത്തവരാണ് എങ്കിൽ വിളക്ക് വയ്ക്കുന്നതിനു മുൻപ് അടിച്ചെങ്കിലും വാരിയിരിക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.