പ്രാർത്ഥന മുറിയിൽ ഇരുന്നു കരയുന്നവർ അറിയേണ്ട കാര്യങ്ങൾ… അറിയാതിരുന്നാൽ നഷ്ടം.

നാം വളരെ ആഴത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന വരാണെങ്കിൽ ചിലപ്പോൾ എല്ലാം നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ട്. ക്ഷേത്രങ്ങളിലും പൂജാമുറികളിലും പ്രാർത്ഥിക്കുന്നവരാണ് നമ്മൾ. ഇത്തരത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ അറിഞ്ഞും അറിയാതെയുമായി പലപ്പോഴും കരഞ്ഞു പോകുന്നു. എന്നാൽ നാം അറിഞ്ഞുകൊണ്ട് ദുഃഖങ്ങൾ പറഞ്ഞുകൊണ്ട് പരിഭവപ്പെട്ടു കൊണ്ട് കരയുന്നത് ഒട്ടും ശുഭകരമല്ല. അത് തീർത്തും നെഗറ്റീവ് എനർജി കൊണ്ടുവരുന്ന ഒരു കാര്യമാണ്.

   

ഒരിക്കലും ദേവി ദേവന്മാർക്ക് ഇഷ്ടപ്പെടാത്ത ഒരു കാര്യമാണത്. എന്നാൽ പ്രാർത്ഥന വേളയിൽ നാം അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞു പോവുകയാണെങ്കിൽ അത് ദേവി ദേവസ്സാന്നിധ്യം വിളിച്ചോതുന്ന ഒന്നാണ്. അറിയാതെ നമ്മുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് പോസിറ്റീവ് എനർജി കൊണ്ടുവരുന്നു. അവിടെ ദേവിയുടെ സാന്നിധ്യവും അനുഗ്രഹവും എന്നും ഉണ്ടായിരിക്കും. ആത്മാവ് ദേവാംശമാണ്. ഈ ആത്മാവിലെ ദേവാംശം നിറഞ്ഞുനിൽക്കുന്ന സാഹചര്യങ്ങളിൽ പലപ്പോഴും നമ്മുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ട്.

ഈശ്വര ചൈതന്യം നിറഞ്ഞ നിൽക്കുമ്പോഴാണ് ഇത്തരത്തിൽ കണ്ണുകൾ നിറഞ്ഞു പോകുന്നത്. ആഗ്രഹസാക്ഷാത്കാര സമയത്തും നമ്മുടെ കണ്ണുകൾ ചിലപ്പോൾ നിറഞ്ഞു പോകാറുണ്ട്. ഇത്തരത്തിൽ കണ്ണുകൾ നിറയുന്നത് വളരെ ശുഭകരമായ ഒന്നാണ്. ദേവി ദേവന്മാരുടെ സാന്നിധ്യം അവിടെ ഉണ്ട് എന്നതാണ് ഇതിനർത്ഥം. പ്രാർത്ഥന ദേവി ദേവന്മാർ കേൾക്കുമ്പോൾ പലപ്പോഴും നമ്മുടെ കണ്ണുകൾ നിറഞ്ഞു പോകാറുണ്ട്. സന്തോഷത്താൽ കണ്ണുനിറയുന്നവരുണ്ട്.

അത്ഭുതകരമായ ഫലങ്ങളും നേട്ടങ്ങളും ഉണ്ടാകുമ്പോൾ വളരെയധികം സന്തോഷം വർദ്ധിക്കുമ്പോഴും നമ്മുടെ കണ്ണുകൾ പലപ്പോഴും നിറയാറുണ്ട്. ഇത്തരത്തിൽ കണ്ണ് നിറയുന്നത് ആ സന്തോഷത്തിൽ പങ്കുചേരാനായി അവിടെ നാം പ്രാർത്ഥിക്കുന്ന ദേവി ദേവന്മാരുടെ സാന്നിധ്യം അറിയിക്കുന്നതിനു വേണ്ടിയാണ്. ദേവിയും ഭക്തരും തമ്മിലുള്ള സ്നേഹബന്ധം ദൃഢമാകുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോകാറുണ്ട്. പലപ്പോഴും ധ്യാനിക്കുകയും മന്ത്രണം ജപിക്കുമ്പോഴും എല്ലാം കണ്ണ് നിറഞ്ഞു പോകാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.