നവ ദമ്പതികളെ അനുഗ്രഹിക്കുവാൻ ആ പഴയ കൂട്ടുകാർ… വിജയനും ദാസനും എത്തിയ സന്തോഷത്തിൽ മതിമറന്ന് ആരാധകർ.. | Fans Are Overjoyed With The Arrival Of Vijayan And Dasan.

Fans Are Overjoyed With The Arrival Of Vijayan And Dasan : മലയാള സിനിമയിൽ വളരെയേറെ പ്രശസ്തനായ നിർമ്മാതാവായ സുബ്രഹ്മണ്യനും ബിസിനസ് കാരിയായ അദ്വൈദ്യയും വിവാഹിതനായിരിക്കുന്നു എന്ന വാർത്ത തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ നിറഞ്ഞു കവിയുന്നത്. ആർഭാടപ്രദമായ ഇവരുടെ വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്നതും. ഗോൾഡ് കളർ ഉള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് വധുവരന്മാർ മുഹൂർത്തത്തിനായി വേഷമണിഞ്ഞിരിക്കുന്നത്. ബ്രാഹ്മണ രീതിയിൽ നടന്ന ഒരു വിവാഹം തന്നെയായിരുന്നു ഈ താരതമതിമാരുടേത്.

   

വധു വധുവിന്റെ അച്ഛന്റെ മടിയിലിരുന്ന് വരൻ താലികെട്ടുന്ന ചടങ്ങാണ് ഇവരുടെ പാരമ്പര രീതി അനുസരിച്ച് നടന്നത്. സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിയിരിക്കുകയാണ് വിവാഹ രീതികളും വിവാഹ വേദിയിൽ എത്തിച്ചേർന്ന താര മഹാപ്രതിഭയുടെ ചിത്ര ദൃശ്യങ്ങളും എല്ലാം. മലയാളത്തിലെ മഹാപ്രതിഭ ഹാസ്യ താരമായ നടൻ ശ്രീനിവാസനും കുടുംബവും ഒന്നിച്ച് വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ വേദിയിൽ കടന്നെത്തിയപ്പോൾ മലയാളികൾ ഇരു കൈകളും നീട്ടി ഏറ്റെടുക്കുക തന്നെയായിരുന്നു.

അതോടൊപ്പം തന്നെ മലയാളി പ്രേക്ഷകർക്ക് ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്നത് ലാലേട്ടനും ശ്രീനിവാസനും ഒരുമിച്ച് ഇരുന്ന് ഇടപഴകുന്നതാണ്. ഇരുവരും സംസാരിച്ച് കളിയും ചിരിയും ആയിരിക്കുന്ന ദൃശ്യങ്ങളാണ് ഇതിനോടകം വൈറലായി കൊണ്ടിരിക്കുകയാണ്. ശ്രീനിവാസൻ ഏറെ നാളുകളായി അസുഖം ബാധിച്ച് ഹോസ്പിറ്റലിൽ ആയിരുന്നു. തിരിച്ച് ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് പോലും സംശയത്തിലായിരുന്ന ഒരു അവസ്ഥയിലായിരുന്നു ശ്രീനിവാസൻ പോയത്. ഏറെ നാളുകൾക്കു ശേഷം പൂർണ്ണ ആരോഗ്യവനായി ഞാൻ എത്തി എന്ന് പറഞ്ഞുകൊണ്ട് അമ്മയുടെ വേദിയിലേക്ക് ശ്രീനിവാസൻ കടന്നെത്തിയപ്പോൾ തന്റെ ചങ്ങാതിയായ ദാസനെ കണ്ട് സന്തോഷത്തിൽ വാരിപ്പുണർന്ന് ചുംബിക്കുകയായിരുന്നു ലാലേട്ടൻ.

ഇന്നിപ്പോൾ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹാഘോഷത്തിൽ ശ്രീനിവാസിനെ കാണുമ്പോൾ ശ്രീനിവാസൻ ഒത്തിരി ഭേദപ്പെട്ടിട്ടുണ്ട് എന്നും പഴയ ശ്രീനി ചേട്ടനായി തിരിച്ചുവരികയാണ് എന്നതാണ് ആരാധകർ പറയുന്നത്. വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ ദൃശ്യങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി നിറഞ്ഞു കവിയുമ്പോൾ മലയാളികൾ ഒന്നടക്കം ഏറെ സന്തോഷത്തോടെ ഏറ്റെടുക്കുന്നത് ആരാധകരുടെ സ്വന്തം വിജയന്റെയും ദാസന്റെയും രസകരമായ കളിച്ചിരികൾ തന്നെയാണ്. സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ് സുബ്രഹ്മണ്യന്റെ വിവാഹ വീഡിയോ.

Leave a Reply

Your email address will not be published. Required fields are marked *