രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനും വൈകുന്നേരത്തെ ഡിന്നറിനും ഒക്കെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റിയ നല്ല നൈസ് ആയിട്ടുള്ള ഉറുമാലി റൊട്ടിയാണ്. ഒരിക്കൽ നിങ്ങൾ കഴിച്ചു നോക്കിയാൽ വീണ്ടും നിങ്ങൾക്ക് കഴിക്കാൻ തോന്നും അത്രയേറെ ടേസ്റ്റി ആയിട്ടുള്ള ഒരു കിടിലൻ പലഹാരം ആണ്. അതുപോലെതന്നെ ഉറുമാലി റൊട്ടിക്കൊപ്പം കഴിക്കുവാൻ ആയിട്ടുള്ള നല്ല ടേസ്റ്റി ആയിട്ടുള്ള മുട്ടക്കറിയും എങ്ങനെ ഉണ്ടാക്കാം എന്നുമായാണ് എത്തിയിരിക്കുന്നത്.
ആദ്യം തന്നെ 250ml മൈദയിൽ അല്പം ഉപ്പ് വിതറി കൊടുക്കാം. രണ്ട് ടേബിൾ സ്പൂൺ ഓയിൽ നല്ല രീതിയിൽ മൈദയിൽ ചേർത്ത് കൈ ഉപയോഗി മനല്ല രീതിയിൽ യോജിപ്പിച്ച് എടുക്കാവുന്നതാണ്. ശേഷം ഇളം ചൂടുള്ള പാല് ഒഴിച്ച് നല്ല രീതിയിൽ കുഴച്ചെടുക്കാവുന്നതാണ്. കുഴച്ചെടുത്ത മാവ് ഒരു അര മണിക്കൂർ നേരം റെസ്റ്റിനായി മാറ്റിവെക്കാം. അരമണിക്കൂറിന് ശേഷം മാവ് ചെറിയ ബോൾസാക്കി മാറ്റിയെടുക്കാം. ശേഷം അല്പം എണ്ണ തൂക്കിക്കൊടുക്കാം.
ചപ്പാത്തി പരത്തുന്നതുപോലെതന്നെ ഉരുളകളും ഓരോന്നായി പരത്തിയെടുക്കാവുന്നതാണ്. ശേഷം പാനലിൽ വെച്ച് ഇളംഫ്ളൈമിൽ ചുട്ടെടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് സ്വാദിഷ്ടമായ മുട്ടക്കറി ഉണ്ടാക്കുന്നത് നോക്കാം. അതിനായി ആദ്യം ചെയ്യണ്ടത്. നാളികേരം ഒനരകപ്പ്, ഒന്നര ടീസ്പൂൺ പെരുംജീരകം, ഏലക്ക 2 നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ഒരു പാനലിൽ അല്പം എണ്ണം ഒഴിച്ച് നല്ല രീതിയിൽ ചൂടായി വരുമ്പോൾ കടുക് പൊട്ടിച്ച് വെളുത്തുള്ളി, ഉപ്പ് ചേർത്ത് നന്നായി വഴറ്റി എടുക്കാവുന്നതാണ്.
ഉരുളക്കിഴങ്ങ് ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യാം. ശേഷം മസാലക്കൂട്ടുകൾ എല്ലാം ചേർത്തു കൊടുക്കാം. വെള്ളം ഒഴിച്ച് നേരത്തെ പുഴുങ്ങി വെച്ച കോഴിമുട്ട ഓരോന്നായി ഇട്ടുകൊടുക്കാം. ഉരുളൻ കിഴങ്ങ് വെന്ത് വന്നു കഴിഞ്ഞാൽ നേരത്തെ തയാറാക്കിവെച്ച നാളികേരപ്പാൽ ചേർക്കാവുന്നതാണ്. ഒരു 10 നേരം അടച്ചുവെച്ച് ലോ ഫ്ലൈമിൽ വേവിച്ചെടുത്താൽ മതി നമ്മുടെ മുട്ടക്കറി റെഡിയായി കഴിഞ്ഞു. തീർച്ചയായും നിങ്ങൾക്ക് ഇഷ്ടപ്പെടും അത്രയേറെ രുചിഏറിയ കിടിൻ ഐറ്റമാണ്.