നിങ്ങൾ ക്ഷേത്രദർശനം നടത്തുമ്പോൾ ഇക്കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കാൻ മറക്കല്ലേ…

നാം പലപ്പോഴായും ക്ഷേത്രദർശനം നടത്തുന്നവരാണ്. എന്നാൽ ക്ഷേത്രദർശനം നടത്തുമ്പോൾ എന്തെല്ലാം കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ. ഒരുപാട് കാര്യങ്ങൾ ശ്രദ്ധിച്ചു വേണം നാം ക്ഷേത്രത്തിൽ പോകുന്നതിനും വരുന്നതിനും വേണ്ടി. നാം ക്ഷേത്രത്തിൽ പോകുമ്പോൾ ആദ്യമായിത്തന്നെ ക്ഷേത്രദർശനം പൂർണമാകുന്നതിന് വേണ്ടി പൂർണ്ണ ഭക്തിയോടും ഒരുക്കത്തോടും കൂടി ക്ഷേത്രത്തിൽ പോകണം എന്നതാണ്.

   

കൂടാതെ അവിടെയുള്ള ഭഗവതി അല്ലെങ്കിൽ ഭഗവാനോട് പൂർണ്ണ വിശ്വാസവും നമുക്ക് ഉണ്ടായിരിക്കണം. ഈശ്വരനെ നാം ഒരിക്കലും പഴിക്കരുത്. ക്ഷേത്രത്തിൽ നിന്ന് ഇത്തരത്തിൽ പഴിക്കുന്നത് തീർച്ചയായും തെറ്റായ ഒരു കാര്യം തന്നെയാണ്. നമ്മുടെ ആവശ്യങ്ങൾ ഭഗവാൻ നടത്തി തരുമോ എന്ന് സംശയത്തോട് കൂടി ഒരിക്കലും ക്ഷേത്രത്തിൽ പോവരുത്. ഈശ്വരനെ ഒരിക്കലും പഴിക്കാൻ പാടില്ല എന്ന് പറയുന്നതുപോലെ തന്നെ ക്ഷേത്രത്തിൽ നിന്നുകൊണ്ട് പരാതി പറഞ്ഞ കരയാനോ വിലപിക്കാനോ പാടുള്ളതല്ല.

അറിയാതെ നമ്മുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയാകുന്നു എങ്കിൽ അത് തീർത്തും ശുഭകരമായ ഒരു കാര്യം തന്നെയാണ്. എന്നാൽ നാം ക്ഷേത്രത്തിൽ നിന്ന് മടങ്ങുന്നതിനു മുൻപ് കൈകൂപ്പി ബിംബത്തിൽ നോക്കി ഭഗവാനെ തൊഴുതു കൊണ്ട് ഭഗവാനെ ഞാൻ ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയാണ് അങ്ങേ ചൈതന്യം എന്നിലും എന്റെ ഗൃഹത്തിലും ഗൃഹത്തിലുള്ള മറ്റുള്ളവരിലും ചൊരിയണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഭഗവാനെ വണങ്ങിക്കൊണ്ട് മടങ്ങി വീട്ടിലേക്ക് പോകേണ്ടതാണ്.

ഇത്തരത്തിൽ മടങ്ങിപ്പോരുമ്പോൾ വീണ്ടും ഭഗവാനെ പിന്തിരിഞ്ഞു നോക്കുന്നത് തെറ്റായ കാര്യം തന്നെയാണ്. ക്ഷേത്രത്തിൽ നിന്ന് മടങ്ങിയതിനുശേഷം നേരെ നാം ആ ചൈതന്യവുമായി നമ്മുടെ വീട്ടിൽ തന്നെയാണ് വന്നുചേരേണ്ടത്. യാത്രാമധ്യേ പലയിടത്തും ചുറ്റിത്തിരിയുകയോ കറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സംസാരിക്കുകയോ സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടുള്ളതല്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.