Engagement Of Asha Sarath’s Daughter : ടെലിവിഷൻ നിന്നും ബിഗ് സ്ക്രീനിലേക്ക് കടന്നെത്തി വിജയം കൈവരിച്ച നടിയാണ് ആശാ ശരത്ത്. പ്രീഡിഗ്രി പഠിക്കുന്ന സമയത്ത് കമലദളം എന്ന നൃത്തം കേന്ദ്രീകരിച്ച് നിർമ്മിച്ച സിനിമയിൽ അഭിനയിക്കാൻ ക്ഷണം താരത്തിന് തേടി കടന്നെത്തുകയായിരുന്നു. എന്നാൽ അച്ഛനും അമ്മയും അനുവദിക്കാത്തതിനാൽ സിനിമയിൽ എത്തിയില്ല താരം. പിന്നീടാണ് ദൂരദർശൻ പരമ്പരകളിൽ എല്ലാം അഭിനയിച്ചു തുടങ്ങിയത്. സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലേക്ക് താരം കടന്നെത്തുന്നത്.
താരത്തിന്റെ രണ്ടാമത്തെ ചിത്രമായ “നിഴലും നിലാവും പറയുന്നത്” എന്ന സിനിമയിലൂടെ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കുകയായിരുന്നു ആശാ ശരത്ത്.2013 ഇൽ ദൃശ്യമെന്ന സിനിമയിൽ ഐജിയുടെ വേഷം ചെയ്തു വീണ്ടും വെള്ളിത്തിരയിൽ ഏറെ നിറസാന്നിധ്യം അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിലൂടെ എല്ലാം താരം തന്റെ കുടുംബജീവിതത്തെ കുറിച്ചും അഭിനയത്തെക്കുറിച്ചും നൃത്ത സാഹചര്യത്തെക്കുറിച്ചും എല്ലാം പറയുമ്പോൾ ആരാധകർ നിമിഷനേരങ്ങൾ കൊണ്ടാണ് താരത്തിന്റെ വാക്കുകൾ ഏറ്റെടുക്കാറുള്ളത്.
ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ നിറവെളിച്ചമായി നിറയുന്നത് താരത്തിന്റെ മകളുടെ വിവാഹ നിശ്ചയ വീഡിയോകളും ഫോട്ടോകളും ആണ്. ഉത്തരയുടെ വിവാഹ നിശ്ചയം കൊച്ചിയിലെ ലേം റിടിയെൻ ഹോട്ടലിൽ വെച്ച് നടന്നിരിക്കുകയാണ്. വൻ ആഘോഷമായി നടത്തിയ ചടങ്ങിന്റെ ഓരോ വിശേഷങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇംഗ്ലണ്ടിലെ ബാർബി ബിസിനസ് സ്കൂളിൽ നിന്ന് ബിസിനസ് അനലിറ്റിക്സിൽ പഠനം പൂർത്തിയാക്കിയ ഉത്തര അമ്മയ്ക്കൊപ്പം നിർത്തരംഗത്തും സിനിമയിലും വളരെയേറെ സജീവമാണ്. ഗദ എന്ന ചിത്രത്തിൽ ആശ ശരത്തിനോടൊപ്പം തന്നെ മകൾ ഉത്തരയും സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
അമ്മയുടെ ഒപ്പം എല്ലാ കാര്യങ്ങൾക്കും തുണയായും കൂട്ടായും നടന്നിരുന്ന ഉത്തര ഇപ്പോഴിതാ പുതിയ ജീവിതത്തിലേക്ക് കടക്കുകയാണ് എന്ന സന്തോഷ വാർത്തയാണ് ആശ ശരത്ത് സോഷ്യൽ മീഡിയയിലൂടെ പറയുന്നത്. പാട്ടും ഡാൻസും എല്ലാമായി ആഘോഷമാക്കി നടത്തിയ വിവാഹ നിശ്ചയം കണ്ട് ആശ്വരപ്പെട്ടിരിക്കുകയാണ് താരത്തിന്റെ ആരാധകർ. മലയാള സിനിമയിലെ മെഗാ സ്റ്റാറുകളുടെ നിറസാന്നിധ്യം തന്നെയായിരുന്നു വിവാഹനിശ്ചയത്തിൽ. ഇത്രയും ഭംഗിയായി നിശ്ചയം നടത്തിയെങ്കിൽ ഇനി വിവാഹം എങ്ങനെയായിരിക്കും എന്നാണ് ആരാധകരുടെ ചോദ്യം. ഏറെ സന്തോഷത്തോടെ ആരാധകർ ആശ ശരത്തിന്റെ മകളുടെ വിവാഹ നിശ്ചയം ഏറ്റെടുക്കുകയാണ്. അനേകം താരങ്ങളും ആരാധകരും തന്നെയാണ് വിവാഹനിശ്ചയ ആശംസകൾ നേർന്നുകൊണ്ട് രംഗത്ത് എത്തുന്നത്.