സുപ്രിയയുടെ പിറന്നാൾ ആഘോഷമാക്കി ലണ്ടനിൽ തകർത്തു പൊളിക്കുകയാണ് താര ദമ്പതിമാർ ഒന്നിച്ച്… | Prithviraj Is Celebrating Supra’s Birthday.

Prithviraj Is Celebrating Supra’s Birthday : ആരാധകർ ഏറെ നെഞ്ചിലേറ്റിയ യുവതാര നടനാണ് പൃഥ്വിരാജ് സുകുമാരൻ. താരത്തിന്റെ ഓരോ വിശേഷങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുള്ളത്. ഗായികരംഗത്തും, സിനിമ സംവിധായകനായും, അഭിനേതാവുമായും ഒട്ടേറെ തിളങ്ങുന്ന താരം ഇന്ന് മലയാളികളുടെ എല്ലാമെല്ലാമായി മാറിയിരിക്കുകയാണ്. മലയാളം ,തമിഴ്, ഹിന്ദി എങ്ങനെ അനേകം ഭാഷകളിലാണ് താരം തന്റെ അഭിനയമികവ് പുലർത്തിയിട്ടുള്ളത്.

   

പൃഥ്വിയെ ഏറെ സ്നേഹിക്കുന്നതുപോലെ തന്നെ ആരാധകർ നെഞ്ചിലേറ്റിയ ഒരാളാണ് സുപ്രിയമേനോൻ .2011 ഇൽ ഏപ്രിൽ 5നായിരുന്നു താരദമ്പതിമാർ തമ്മിൽ വിവാഹിതരാക്കുന്നത്. 2014 ഇൽ മറ്റൊരു പുതിയ അതിഥിയും കൂടിയും അവരുടെ ജീവിതത്തിൽ കടന്നെത്തി. അലംകൃത എന്നാണ് മകളുടെ പേര്. ജേണലിസ്റ്റും ബിബിസി റിപ്പോർട്ടറുമായ സുപ്രിയയുമായി പ്രണയബന്ധത്തിൽ ഏർപെടുകയായിരുന്നു. പ്രിഥ്വിയെ ഇന്റർവ്യൂ നടത്താനായി എത്തുകയായിരുന്നു സുപ്രിയ. ഇന്റർവ്യൂയിൽ വച്ചായിരുന്നു ഇരുവരും പരസ്പരം കണ്ടുമുട്ടിയതും സ്നേഹിച്ചതും എല്ലാം.

സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിക്കാതെയായിരുന്നു താരദമ്പതിമാർ ഒന്നിച്ചുള്ള വിവാഹം നടന്നത്. വിവാഹശേഷം ഇരുവരും സോഷ്യൽ മീഡിയയിൽ നേരിട്ട് ആരാധകരുമായി തങ്ങളുടെ വിവാഹ വിശേഷങ്ങൾ തുറന്നു പറയുകയായിരുന്നു. സോഷ്യൽ മീഡിയയിൽ അനേകം ചർച്ചകൾക്ക് ഇടയായ ഒന്നായിരുന്നു പൃഥ്വിയുടെയും സുപ്രിയയുടെയും വിവാഹം. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞുകവിയുന്നത് താരദമ്പതിമാർ ഒന്നിച്ച് പിറന്നാള്‍ ആഘോഷിക്കുവാനായി എത്തിയ ചിത്രങ്ങളാണ്.

നിർമ്മാതാവും പൃഥ്വിയുടെ ഭാര്യയുമായ സുപ്രിയയുടെ പിറന്നാൾ കഴിഞ്ഞ ജൂലൈ പതിമൂന്നാം തീയതി ആയിരുന്നു. എന്റെ ഭാര്യക്ക് നൽകുവാൻ സാധിക്കുന്നതിൽ വെച്ച് വലിയ പിറന്നാൾ ആഘോഷം ഒരുക്കിയിരിക്കുകയാണ് പ്രിത്തി. ഇത്തവണ തന്റെ പ്രിയതമയുടെ പിറന്നാൾ ആഘോഷമാക്കിയത് ലണ്ടനിൽ വെച്ചായിരുന്നു. എന്റെ കൂടെ നീ എന്നും തുണയായും കൂട്ടായും ഉണ്ടെങ്കിൽ … എനിക്ക് ഏതു ഉയരത്തിൽ വേണമെങ്കിലും പോകാം!! ഹാപ്പി ബര്ത്ഡേ മൈ പാർട്ണർ. എന്നാണ് താരം ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. നിമിഷ നേരത്തിനുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ ഹിറ്റായി മാറുകയായിരുന്നു താര ദമ്പതിമാരുടെ പ്രണയനിമിഷത്തോടൊപ്പമുള്ള സുപ്രിയയുടെ പിറന്നാളാഘോഷം.

 

View this post on Instagram

 

A post shared by Iype A (@iype)

Leave a Reply

Your email address will not be published. Required fields are marked *