മലയാളികളുടെ മഹാതാരപ്രതിഭയായ ശ്രീനിവാസന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി പങ്കുവെച്ചിരിക്കുകയാണ് സ്മിനു. | Sreenivasan Tocking With Sminu Sijo Latest Photo.

Sreenivasan Tocking With Sminu Sijo Latest Photo : മലയാള സിനിമയുടെ എല്ലാമെല്ലാമായ മഹാ താരപ്രതിഭയാണ് നടൻ ശ്രീനിവാസൻ. താരത്തിന് സിനിമ എത്ര വർഷം മുമ്പത്തെയാണെങ്കിൽ പോലും മലയാള പ്രേക്ഷകർ ഒത്തിരി ഇഷ്ടപ്പെടുന്നു. കാരണം അത്രയേറെയാണ് തന്റെ അഭിനയത്തിലൂടെ ആരാധകരുടെ ഹൃദയങ്ങളിൽ കയറിയിരിക്കുന്നത്. നിരവധി മലയാള ചിത്രങ്ങളിൽ കോമഡി കഥാപാത്ര വേഷങ്ങളിലൂടെ ആരാധകരെ ഒട്ടേറെ കുട കുട ചിരിപ്പിക്കുകയും ചെയ്ത നടനെക്കുറിച്ച് പറയുമ്പോൾ ആയിരം വാക്കുകളാണ് ഓരോരുത്തർക്കും. കഴിഞ്ഞ കുറച്ചുകാലമായി ശ്രീനിവാസിന്റെ ആരോഗ്യ നിലയിൽ ആരാധകർ ഒത്തിരിയേറെ ആശങ്കയായിരുന്നു. അച്ഛന്റെ ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ച് വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും ആരാധകരുമായി പങ്കുവെച്ചിരുന്നു.

   

ആൻജിയോഗ്രാം പരിശോധനയിൽ രക്തമൊഴിക്കിനെ തടസ്സം കണ്ടെത്തിയതോടെ സർജറി ചെയ്യുകയായിരുന്നു ശ്രീനിവാസന്. ഇതേ തുടർന്ന് 20 ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടതായി വന്നിരുന്നു. ആശുപത്രി സഹവാസത്തിനുശേഷം വീട്ടിലെത്തിയതിനുശേഷം തന്റെ ഭാര്യയോടൊപ്പം ഉള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. വളരെ നിമിഷങ്ങൾ കൊണ്ടാണ് താരം പങ്കുവെച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തത്.

നീണ്ട നാളുകൾക്കു ശേഷം മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യ്ത അമ്മ എന്ന ഷോയിൽ ശ്രീനിവാസൻ എത്തിച്ചേർന്നപ്പോൾ ആയിരക്കണക്കിന് ജനങ്ങളാണ് താരത്തെ വാരിപ്പുണർന്നത്. ലോകമെമ്പാടുമുള്ള ആരാധകർക്ക് അത്രയേറെ സ്നേഹം വന്നു ചേരുന്ന കലാപ്രതിഭാസം തന്നെയായിരുന്നു അത്. ശ്രീനിവാസൻ വേദിയിലേക്ക് കയറി ചെല്ലുമ്പോൾ ഏറെ സന്തോഷത്തോടെ സദസ്സിൽ എഴുന്നേറ്റു നിന്നായിരുന്നു താരത്തെ സ്വീകരിച്ചത്. എന്നാൽ ഇപ്പോൾ ശ്രീനിവാസിന്റെ വീട്ടിലേക്ക് നടി സ്മിനു സുജിൻ എത്തിയിരിക്കുകയാണ് . നാം ഓരോരുത്തരും ഏറെ സ്നേഹിക്കുന്ന ശ്രീനിവാസനോടൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

ചിത്രത്തിന് താഴെ ‘നിങ്ങൾക്ക് എല്ലാവർക്കും വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത് ‘എന്ന അടിക്കുറിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നെ ശ്രീനിവാസൻ കണ്ടയോടൻ ഒത്തിരി വിശേഷങ്ങൾ ചോദിച്ചറിയുകയും ധ്യാൻ ശ്രീനിവാസന്റെ പഴയകാല ഇന്റർവ്യൂ തമാശകൾ എല്ലാം പറഞ്ഞു ഒത്തിരി ചിരിക്കുകയായിരുന്നു എന്നാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ശ്രീനിയേട്ടന് ഇപ്പോൾ ചെറിയ ആരോഗ്യപ്രശ്നങ്ങൾ മാത്രമാണ് ഉള്ളത്. പൂർണ്ണ ആരോഗ്യവനുമായി എഴുതുവാൻ പോകുന്ന പുതിയ തിരക്കഥയെ കുറിച്ച് എന്നോട് സംസാരിച്ചു എന്നാണ് സ്മിനു പറഞ്ഞിരിക്കുന്നത്. ഒത്തിരി സന്തോഷത്തോടെ ആരാധകർ കാത്തിരിക്കുകയാണ് താരം പറഞ്ഞതുപോലെ പുതിയ സിനിമയെയും കാത്തുകൊണ്ട്.

 

View this post on Instagram

 

A post shared by Sminu Sijo (@sminusijo)

Leave a Reply

Your email address will not be published. Required fields are marked *