പ്രിയതമനോടൊപ്പം കാനഡയിൽ നയാഗ്ര വെള്ളച്ചാട്ടത്തിനരികിലൂടെ ഒഴുകി നടക്കുകയാണ് സിത്താര. | Sithara Is Floating By The Yagra Falls.

Sithara Is Floating By The Yagra Falls : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് സിത്താര കൃഷ്ണകുമാർ. നിരവധി ടെലിവിഷൻ ചാനലുകളിൽ സംഗീത പരിപാടികളിലൂടെയും, റിയാലിറ്റി ഷോകളിലൂടെയും ,ചലച്ചിത്ര പിന്നണി ഗായകരംഗത്തും എല്ലാം ഒട്ടേറെ മധുരമേറിയ ഗാനങ്ങൾ ആരാധകർക്ക് സമ്മാനിച്ച ഒരാളാണ് സിത്താര. 2004ലാണ് താരത്തെ മികച്ച പാട്ടുകാരിയായി തിരഞ്ഞെടുക്കുന്നത്. പിന്നണി ഗായികക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം വരെ താരത്തിന് ലഭ്യമായിട്ടുണ്ട്. നിരവധി ഹിറ്റ് പാട്ടുകൾ ആലപിച്ചുകൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയായിരുന്നു സിത്താര.

   

നർത്തകിയായി പ്രേക്ഷകരുടെ മുമ്പിൽ കടന്നെത്തിയ സിത്താര പിന്നീട് പ്ലേ ബാക്ക് സിങ്ങർ ആവുകയായിരുന്നു. ക്ലാസ്സിക് ഡാൻസിൽ മികച്ച കഴിവ് തെളിയിച്ച താരം കമ്പോസറും ലിറിസിസ്റ്റും നടിയും കൂടിയാണ്. ഇംഗ്ലീഷ് ലിറ്ററച്ചറിലും ഹിന്ദുസ്ഥാനി മ്യൂസിക്കിൽ  ബിരുദം നേടിയ താരം വിനയൻ സംവിധാനം ചെയ്ത അതിശയൻ എന്ന ചിത്രത്തിൽ പമ്മി പമ്മി എന്ന പാട്ട് പാടികൊണ്ടാണ് പാട്ടിന്റെ ലോകത്തേക്ക് കടന്നു വരുന്നത്. പിനീട് അനേകം ഗാനങ്ങൾ തന്നെയാണ് തരാം ആലപിച്ചിട്ടുള്ളത്.

സാമൂഹ്യ മാധ്യമങ്ങളിൽ വളരെയേറെ സജീവമേറിയ താരം പങ്കു വയ്ക്കുന്ന ഓരോ വിശേഷങ്ങളും നിമിഷ നേരം ഉള്ളിൽ തന്നെ ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇപ്പോഴതാ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് സിത്താരയുടെ ഭർത്താവ് സജീഷ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച പുതിയ വീഡിയോകളും ഫോട്ടോകളും ആണ്. സിത്താരയും സജീഷും ഇപ്പോൾ കാനഡയിലാണ് ഉള്ളത്. സിത്താരയുടെ പുതിയ സംഗീത പ്രോഗ്രാമമായി ബന്ധപ്പെട്ടാണ് ഇവർ കാനഡയിൽ എത്തുന്നത്.

താരങ്ങൾ ഒന്നിച്ച് വളരെയേറെ പ്രശസ്തമേറിയ നയാഗ്ര വെള്ളച്ചാട്ടം സന്ദർശിക്കുന്ന വീഡിയോകളും ചിത്രങ്ങളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റായി മാറിക്കൊണ്ടിരിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടം ഇതിനോടൊപ്പം നാലാമത്തെ പ്രാവശ്യം ആണ് ഞങ്ങൾ സന്ദർശിക്കുന്നത് എന്നും. എത്ര പ്രാവശ്യം ഇവിടേക്ക് വന്നാലും ഒരിക്കലും മതി വരില്ല അത്രയും മനോഹരമായ ഒരു സ്ഥലം തന്നെയാണ് നയാഗ്ര വെള്ളച്ചാട്ടം എന്നാണ് താരങ്ങൾ പങ്കുവെച്ച വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വീഡിയോകളും കാനഡയിൽ ചുറ്റിക്കറങ്ങിയ ചിത്രങ്ങളും പങ്കുവെച്ചപ്പോൾ ആരാധകർ ഏറ്റെടുക്കുകയും അനേകം കമന്റുകൾ പങ്കുവെക്കുകയും ചെയ്യുകയാണ്.

 

View this post on Instagram

 

A post shared by DrSajish M (@drsajishm)

Leave a Reply

Your email address will not be published. Required fields are marked *