നിങ്ങളുടെ വീടുകളിലുള്ള ശ്രീ കൃഷ്ണ വിഗ്രഹം ഇത്തരത്തിൽ സൂക്ഷിക്കുക…

നമ്മുടെ വീടുകളിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹമോ, ശ്രീ കൃഷ്ണന്റെ പടമോ ഉണ്ടായിരിക്കും. ശ്രീകൃഷ്ണ വിഗ്രഹമാണ് വിഷുദിനത്തിൽ നാം കണി കാണാറ്. ഇത്തരത്തിൽ ശ്രീകൃഷ്ണ വിഗ്രഹം ഇല്ലാത്തവരായി ആരും ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ വീടുകളിലുള്ള ശ്രീകൃഷ്ണവിഗ്രഹം അത് ശരിയായ ദിശയിൽ തന്നെയാണോ ഇരിക്കുന്നത് എന്നും അതിനെ നാം ശരിയായ പ്രാധാന്യം തന്നെയാണോ കൊടുക്കുന്നത് എന്നും ശ്രദ്ധിക്കേണ്ട ഒരു വസ്തുത തന്നെയാകുന്നു.

   

ഇത്തരത്തിൽ നിങ്ങളുടെ വീട്ടിൽ ശരിയായ സ്ഥാനത്ത് വേണം ശ്രീ കൃഷ്ണ വിഗ്രഹം വെക്കാനായി. വടക്കു കിഴക്കേ മൂലയിലാണ് ശ്രീകൃഷ്ണവിഗ്രഹം ഉറപ്പായും വെക്കേണ്ടത്. അതുകൊണ്ടുതന്നെ ശ്രീകൃഷ്ണ വിഗ്രഹത്തിൽ ശ്രീകൃഷ്ണന്റെ മുഖം കിഴക്കുനിന്നും പടിഞ്ഞാറോട്ടോ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് അകത്തക്ക രീതിയിൽ ആയിരിക്കണം വയ്ക്കേണ്ടത്. എന്നാൽ ബാത്റൂമിന്റെ ചുമരിനോട് ചേർന്ന് ഒരിക്കലും ശ്രീകൃഷ്ണവിഗ്രഹം വയ്ക്കാൻ പാടുള്ളതല്ല.

നാം ശ്രീ കൃഷ്ണ വിഗ്രഹം അകത്തു വയ്ക്കുമ്പോൾ തന്നെ ഏറെ ശ്രദ്ധിക്കണം. കൂടുതലായും ശ്രദ്ധിക്കേണ്ടത് വിഗ്രഹത്തിന്റെ ഉയരം തന്നെയാണ്. ഓരോ വ്യക്തിയും വിഗ്രഹം വെക്കുമ്പോൾ വിഗ്രഹം വെക്കുന്ന പീഠവും സീലിങ്ങിന്റെ ഉയരവും എല്ലാം കണക്കുകൂട്ടി വേണം വിഗ്രഹം വയ്ക്കാനായി. നമ്മുടെ കണ്ണിനെ അനുസരണമായി ശരിയായ രീതിയിൽ നേർരേഖയിൽ വരുന്ന രീതിയിൽ വേണം എപ്പോഴും ശ്രീകൃഷ്ണവിഗ്രഹം സൂക്ഷിക്കാനായി. ശ്രീകൃഷ്ണ വിഗ്രഹത്തിലേക്ക് ശരിയായ പ്രകാശം പതിക്കേണ്ടതാകുന്നു.

ഇത്തരത്തിൽ പ്രകാശം പതിക്കുകയാണ് എങ്കിൽ നിങ്ങളുടെ ഭവനങ്ങളിൽ സമ്പൽസമൃദ്ധിയും സന്തോഷവും എപ്പോഴും ഉണ്ടായിരിക്കും. ഉദ്ദേശത്തെ ആശ്രയിച്ചുള്ള രൂപങ്ങൾ ആയിരിക്കും നാം നമ്മുടെ വീടുകളിൽ സൂക്ഷിക്കുന്നത്. നമ്മുടെ വീട്ടിൽ ചെറിയ കുട്ടികൾ ഉണ്ട് എങ്കിൽ നാം സ്വാധവി ഉണ്ണികണ്ണന്റെ രൂപമാണ് വീട്ടിൽ സ്വാഭാവികമായി വെക്കാറ്. എന്നാൽ ശക്തി ബലം ആരോഗ്യം ധനം എന്നിവയെല്ലാം നമുക്ക് നേടി കിട്ടണമെങ്കിൽ ശ്രീകൃഷ്ണൻ പശുക്കടാ വനോട് ഒപ്പം നിൽക്കുന്ന രൂപം വേണം വയ്ക്കാൻ ആയി. കൂടാതെ ശ്രീകൃഷ്ണനുമായി ബന്ധപ്പെടുത്തി പല വസ്തുക്കളും നാം വീട്ടിൽ വയ്ക്കാറുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.