നമ്മൾ എല്ലാ ദിവസവും ഉപയോഗിക്കുന്ന സാധനങ്ങളിൽ പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാൻ നല്ല സാധ്യതയുണ്ട്. എന്നാൽ എങ്ങനെ അഴുക്കുകൾ പറ്റിപ്പിടിച്ചിരിക്കുന്ന ഉപകരണ വസ്തുക്കൾ എല്ലാം വൃത്തിയാക്കി എടുക്കാം എന്ന് നമുക്ക് നോക്കാം. ഒരുപാട് ലിറ്റർജെന്റുകൾ ഉപയോഗിച്ച് പലപ്പോഴും വൃത്തിയാക്കാറുണ്ട്. എത്രയേറെ അഴുക്കുകൾ പോകാൻ ശ്രമിച്ചാലും അത്രയേറെ ക്ലിയർ ആവാറുമില്ല.
എന്നാൽ ഇനി അത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒന്നും തന്നെയില്ല. വളരെ എളുപ്പത്തിൽ തന്നെ എത്ര വലിയ അഴുക്കുകൾ ആണെങ്കിലും നീക്കം ചെയ്യാവുന്നതാണ്. അഴുക്കുകൾ ഒക്കെ വളരെ പെട്ടെന്ന് നീക്കം ചെയ്യാനായി നമുക്ക് ആവശ്യമായി വരുന്നത് ഒരു ചെറുനാരങ്ങയുടെ പകുതി കഷ്ണമോ അല്ലെങ്കിൽ വിനാഗിരിയോ മതി. ചെറുനാരങ്ങ നീരിൽ അല്പം ബേക്കിംഗ് സോഡയും ഒഴിച്ച് ചെറുനാരങ്ങയുടെ നീരും ബേക്കിംഗ് സോഡയും ചേർത്ത് മിക്സ് ചെയ്ത് എടുക്കുക.
നേരത്തെ പിഴിഞ്ഞ നാരങ്ങയുടെ തൊലി ഉപയോഗിച്ച് നല്ല രീതിയിൽ വൃത്തിയാക്കി എടുക്കാവുന്നതാണ്. എല്ലാ ഭാഗത്തും തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് ഒരു തുണി വെച്ച് തുടച്ചു നോക്കി നോക്കൂ എത്ര വലിയ കറകളും അഴുക്കുകളും ആണെങ്കിൽ പോലും വളരെ പെട്ടെന്ന് തന്നെ അഴുക്കുകൾ മാറിപ്പോകുന്നതായി കാണാം. അല്പം നനവോടുകൂടി വേണം പാക്ക് തേച്ച് പിടിപ്പിച്ചതിനു ശേഷം തുടച്ചെടുക്കുവാൻ.
വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ യാതൊരു കെമിക്കൽസും ഉപയോഗിക്കാതെ തയ്യാറാക്കി എടുക്കുവാൻ സാധിക്കുന്ന ഒന്നാണ് ഈ ഒരു പാക്ക്. എത്ര വലിയ അഴുക്കുകൾ ആണെങ്കിലും ഇതുവഴി നമുക്ക് നീക്കം ചെയ്യാവുന്നതാണ് നിങ്ങളൊന്ന് ട്രൈ ചെയ്ത് നോക്കൂ. പാക്കിലൂടെ നിങ്ങളുടെ വീട്ടിലുള്ള അഴുക്കുകൾ മാറി പോകുന്നുണ്ടോ എന്ന്.