റെയ്ച്ചലിന്റെ പിറന്നാൾ പൊടിപൊടിക്കുകയാണ് പേർളി മാണി… അനിയത്തിയുടെ പിറന്നാൾ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് താരം. | Pearle Maaney Shared Her Sister-In-Law’s Birthday With Her Fans.

She shared her sister-in-law’s birthday with her fans : ഇന്ത്യൻ വീഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകയായും നടിയായും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഒട്ടേറെ ഇടം നേടിയ താരമാണ് പേർളി മാണി. ആരാധകർക്ക് താരത്തെക്കുറിച്ച് പറയുമ്പോൾ തന്നെ ഏറ്റവും പ്രിയം താരത്തിന്റെ സംസാരം ശൈലിയാണ്. ഓരോ വ്യക്തികളുടെയും മനസ്സിനെ കീഴ്പ്പെടുത്തുന്ന പോലെയാണ് താരത്തിന്റെ ഓരോ പ്രകടനവും. മഴവിൽ മനോരമ ചാനലിൽ സംപ്രക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയമായി മാറിയത്.

   

പിനീട് ഏഷ്യാനെറ്റ് 2018 ബിഗ് ബോസ് ഷോയിലൂടെയും കടന്നു വന്നപ്പോൾ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ബിഗ് ബോസ് ഷോയിൽ ആദ്യ സീസണിലെ റണ്ണറപ്പായി മത്സരിച്ച് വിജയിക്കുകയായിരുന്നു താരം. മലയാളം ഭാഷ കൂടാതെ തന്നെ ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക് എന്നിങ്ങനെ അനേകം സിനിമകളിലും കഴിവ് തെളിയിച്ച താരത്തിന് ചുറ്റും നിരവധി ആരാധകർ തന്നെയാണ് ഇന്ന് നിലനിൽക്കുന്നത്. ആദ്യമായി അഭിനയരംഗത്ത് കടന്നുവരുന്നത് 2013 പുറത്തിറങ്ങിയ “നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി” എന്ന ചിത്രത്തിലൂടെയാണ്.

പിന്നീട് ദ ലാസ്റ്റ് സപ്പർ, ഞാൻ, ലോഹം, ഡബിൾ ബാരൽ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ തന്നെയാണ് ഇതിനോടകം തിളങ്ങിയിട്ടുള്ളത്. ആരാധകർ ഏറെ താരത്തെ ഇഷ്ടപ്പെടുന്നത് പോലെതന്നെ താരവും തന്റെ ആരാധകരുമായി എല്ലാ സന്തോഷ നിമിഷവും പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണ് ഇന്ന് എന്ന് പറഞ്ഞ് താരം ഇൻസ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്നതാണ് ഇപ്പോൾ ഏറെ വൈറലായി മാറിയിരിക്കുന്നത്.

“താരത്തിന്റെ സഹോദരി റീച്ചൾന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്. അതുകൊണ്ടുതന്നെ ഒരിക്കലും മറക്കുവാൻ ആകാത്ത അനേകം അനിയത്തിയുടെയും ചേച്ചിയുടെയും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. എന്റെ വാവാച്ചികുട്ടിയുടെ പിറന്നാൾ ദിവസത്തിൽ ഏറെ സന്തോഷത്തിലാണ് ഈ ദിവസം ഞാൻ. ഹാപ്പി ബര്ത്ഡേ വാവാച്ചി കുട്ടി “. എന്നിങ്ങനെയാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. നിരവധി താരങ്ങളും ആരാധകരും തന്നെയാണ് പേർളിയുടെ സഹോദരി വാവാച്ചിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കടനെത്തുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *