ഇനി ആർക്കും വീട്ടിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാം മുരിഞ്ഞ മസാല ദോശ…ടെസ്റ്റിന്റെ കാര്യത്തിൽ ഒരു രക്ഷയും ഇല്ല.

നല്ല അടിപൊളി ടേസ്റ്റ് ആയിട്ടുള്ള കടകളിൽ നിന്നെല്ലാം കിട്ടുന്ന അതേ ടേസ്റ്റിയിൽ പേപ്പർ പോലത്തെ മസാല ദോശ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. നിങൾ ഇത് വരെ മസാല ദോശ ഉണ്ടാക്കിയിട്ട് റെഡിയായിട്ടില്ലെങ്കിൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ സംഭവം കിടു ആകും. കടയിൽ നിന്ന് വാങ്ങിക്കുന്ന അതേ ടെസ്റ്റിൽ നമുക്ക് ഈടാക്കുവാൻ കഴിയും. എന്നാൽ പിന്നെ താമസിക്കാതെ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.

   

അതിനായി ആവശ്യമായി വരുന്നത് 250 എം എൽ പച്ചരി, ഒരു കപ്പ് ഉഴുന്ന്, ഉലുവ എന്നിവ ചേർത്ത് നന്നായി കഴുകി കുതിരുവാനായി വെക്കുക. മിക്സിൽ ഇതെല്ലം നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്. ഒരു കപ്പ് ചോറും കൂടി ചേർത്ത് അരച്ചെടുത്ത് മാവ് റസ്റ്റ്നായി ചേർത്തുവയ്ക്കാം. 10റ്റു 14 മണിക്കൂർ വരെ ഇത് റസ്റ്റിനായി നീക്കി വയ്ക്കാവുന്നതാണ്. നമുക്ക് മസാല ദോശക്കുള്ള ഗ്രേവി തയ്യാറാക്കി എടുക്കാം. അതിനായി വേണ്ടത് നാല് മീഡിയം ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി ഉടച്ചെടുക്കുക.

ഒരു പാനലിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉഴുന്ന് പരിപ്പ്, കടലപ്പരിപ്പ്, വറ്റൽ മുളക് എന്നിവ ചേർത്ത് യോജിപ്പിക്കാം. ശേഷം ഇഞ്ചി ,വെളുത്തുള്ളി, പച്ചമുളക്, സബോള എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കാം. ആവശ്യത്തിനുള്ള പൊടികളെല്ലാം ചേർക്കുക. ക്യാരറ്റ് ചേർത്ത് നന്നായി ഇളക്കി കൊടുക്കുക പാകത്തിന് വെള്ളം ഒഴിച്ച് നമുക്ക് വേവിക്കാനായി വയ്ക്കുക. ശേഷം നേർത്തെ എടുത്തുവെച്ച ഉരുളന്കിഴങ് ഈ പാനലിലേക്ക് ഇട്ടുകൊടുത്ത് നന്നായി ഇളക്കിയതിനു ശേഷം അല്പനേരം മൂടി ടിവയ്ക്കാം.

വെള്ളം എല്ലാം വറ്റി നല്ല ടേസ്റ്റി ആയിട്ടുള്ള മസാല റെഡിയായി കിട്ടും. ദോശ ഓരോന്നായി ചുട്ടെടുത്ത മസാല വെച്ച് ദോശയിൽ അൽപം നെയും കൂടി പുരട്ടിയാൽ സ്വാദിഷ്ടമായ മസാല ദോശ റെഡിയായി കഴിഞ്ഞു. ഈ ഒരു റെസിപ്പി നിങ്ങൾ ഉണ്ടാക്കി നോക്കി നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ കമന്റ് ബോക്സിൽ മറുപടി പറയാൻ മറക്കരുത്കേട്ടോ.

Leave a Reply

Your email address will not be published. Required fields are marked *