ഐശ്വര്യദായകമായ കറ്റാർവാഴയെ ആരും തള്ളിക്കളയല്ലേ. കറ്റാർവാഴ ഒരിക്കലും നിസ്സാരക്കാരനല്ല…

നാം ഒരു വീട് നിർമ്മിക്കുമ്പോൾ ആ വീട്ടിൽ എപ്പോഴും സമാധാനം ഉണ്ടാകണമെന്ന് ആഗ്രഹിക്കാറുണ്ട്. അതുപോലെ തന്നെ ആഗ്രഹിക്കുന്ന മറ്റൊരു കാര്യമാണ് ഐശ്വര്യം. ഐശ്വര്യവും സമാധാനവും ഇല്ലെങ്കിൽ ഒരു വീട് ഒരിക്കലും പൂർണമാവുകയില്ല. അതുകൊണ്ടുതന്നെ ഏവരും ആഗ്രഹിക്കുന്ന ഒന്നുതന്നെയാണ്‌. ഇതിനായി വീടുകളിലും വീടുകളുടെ പുറത്തായും ചില സസ്യങ്ങൾ വളർത്താറുണ്ട്. ചില സസ്യങ്ങൾ നമ്മുടെ വീടുകൾക്ക് പോസിറ്റീവ് എനർജി നൽകുമ്പോൾ ചിലത് നെഗറ്റീവ് എനർജിയാണ് നൽകുന്നത്.

   

ഇത്തരത്തിൽ വീടുകൾക്ക് പോസിറ്റീവ് എനർജി നൽകുന്ന ഒരു സസ്യമാണ് കറ്റാർവാഴ. പലരും വീടുകളിൽ കറ്റാർവാഴയെ ഏറെ ഓമനിച്ചു വളർത്താറുണ്ട്. എന്നാൽ ഈ കറ്റാർവാഴ വീടുകൾക്ക് പല ഐശ്വര്യവും നൽകുന്നു. കറ്റാർവാഴ വീടിന്റെ മൂന്ന് ഭാഗങ്ങളിൽ വയ്ക്കുക വഴി വീടുകളിൽ വളരെ വലിയ എനർജി ഉണ്ടാവുകയും സന്തോഷം ഉണ്ടാവുകയും സമാധാനം കൈമുതലായി കിട്ടുകയും ചെയ്യുന്നു.

അതിൽ പ്രധാന ഭാഗം പ്രധാന വാതിലിന്റെ ഇരുവശത്തുമായി ചട്ടിയിൽ വളരെ മനോഹരമായി കറ്റാർവാഴ വയ്ക്കുന്നത് വഴി സന്താനങ്ങൾക്ക് നേട്ടങ്ങളും ശുഭകരമായ ജീവിതവും ഐശ്വര്യവും ഉണ്ടാക്കുന്നു. കറ്റാർവാഴ കുഴിച്ചിടേണ്ട മറ്റൊരു സ്ഥലം കിണറിന്റെ സ്ഥാനത്തിനനുസരിച്ചാണ്. അതായത് വടക്കുകിഴക്കുഭാഗത്ത് കിണർ ഉണ്ടാവുകയും ആ കിണറിന്റെ അടുത്തായി കറ്റാർവാഴ കുഴിച്ചിടുകയും ചെയ്യുകയും ആണെങ്കിൽ ആ വീടുകൾക്ക് വളരെ വലിയ ഉയർച്ച ഉണ്ടാവുകയും.

ചെയ്യും. അതോടൊപ്പം തന്നെ പോസിറ്റീവ് എനർജി ലഭിക്കുകയും ചെയ്യുന്നു. അടുക്കളയുടെ ഭിത്തിയോട് ചേർന്ന് കറ്റാർവാഴ കുഴിച്ചിടുകയാണെങ്കിൽ ആ വീടുകളിൽ അന്നത്തിനെ ഒരിക്കലും മുട്ടു വരികയില്ല. കൂടാതെ ആ വീട്ടിലുള്ളവർക്ക് വളരെ വലിയ വിജയം ഉണ്ടാവുകയും വീട്ടിലെ കടബാധ്യതകൾ എല്ലാം മാറി പോവുകയും ചെയ്യുന്നു. എന്നാൽ ഈ കറ്റാർവാഴ കുഴിച്ചിടുക മാത്രമല്ല അതിനെ പരിപാലിക്കുകയും വേണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.