വെറും നാല് ചേരുവകൾ ഉപയോഗിച്ച് ഐസ്ക്രീമോ… എന്റെ പൊന്നോ പൊളി പൊളി കിടിലൻ തന്നെ.

ക്രീമും കണ്ടസ്റ്റന്റ് മിൽക്കും ഒന്നും തന്നെ ഇല്ലാതെ പാലും അല്പം ചേരുവകളും ചേർത്ത് വീട്ടിൽ തന്നെ കോൺ ഐസ്ക്രീം തയ്യാറാക്കാം. ശരിക്കും കടകളിൽനിന്ന് വാങ്ങിക്കുന്ന മാങ്കോ ബാർ ഐസ്ക്രീമിനെ കാട്ടും ഉഗ്രൻ ടെസ്റ്റിൽ തന്നെ. എന്നാപ്പിന്നെ സമയം കളയാതെ നമുക്ക് ഐസ്ക്രീം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് നോക്കാം. ആദ്യം തന്നെ പാലിൽ വെള്ളം ഒന്നും ചേർക്കാതെ 500 എം എൽ പാല് ഒരു പാത്രത്തിലേക്ക് ചേർക്കാം.

   

അര ലിറ്റർ പാൽ ഉപയോഗിച്ച് നമുക്ക് പത്തോളം ഐസ്ക്രീമാണ് തയ്യാറാക്കി എടുക്കാൻ കഴിയുന്നത്. ഇനി നമുക്ക് ഈ പാലിലേക്ക് ഒരു അര കപ്പ് അളവിൽ പഞ്ചസാര ചേർക്കാം. ഇനി നമുക്ക് വേണ്ടത് ഒരു മുക്കാൽ കപ്പ് പാൽപ്പൊടി. ഇവ മൂന്നും ചേർത്ത് നല്ല രീതിയിൽ നമുക്ക് ഒന്നും മിക്സ് ചെയ്ത് എടുക്കാം. ശേഷം ഇളം ചൂടിൽ ഒന്ന് ചൂടാക്കാം. പിനീട് ടേബിൾസ്പൂൺ കോൺഫ്ലവറിലേക്ക് ഒരു അര കപ്പ് പാലും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം.

തരികൾ ഇല്ലാതെ തന്നെ വേണം ഇതൊന്നു മിക്സ് ചെയ്യാൻ. ഇനി അടുപ്പമേൽ ചൂടാക്കി വെച്ച നല്ല ചൂടായിരിക്കുന്ന ആ പാലിലേക്ക് നമ്മൾ തയ്യാറാക്കിയ കോൺഫ്ലവറും പാലും ചേർക്കാവുന്നതാണ്. ഇനി ഇത് നമുക്കൊന്ന് കുറുകി എടുക്കാം. നന്നായി കുറുകി വരുമ്പോൾ നമുക്ക് തീ ഒക്കെ ഒന്ന് ഓഫാക്കാവുന്നതാണ്. നിങ്ങൾക്ക് ഇനി ഈ പാലിലെ എസൻസ് വല്ലതും ചേർക്കണമെങ്കിൽ ചേർക്കാം അല്ലെങ്കിൽ എസൻസ് ചേർക്കാതെ ഉണ്ടാക്കാം.

ഇനി ഐസ്ക്രീമിന്റെ ഷേപ്പിലുള്ള പാത്രത്തിലേക്ക് നമുക്ക് ഈ പാല് ചേർക്കാം. ഈയൊരു പാത്രം മുഴുവനായി നിറഞ്ഞുനിൽക്കുന്ന രീതിയിൽ ഒരിക്കലും പാലിന്റെ മിക്സ് ചേർക്കരുത്. കൂടുതൽ വിശദവിവരങ്ങൾ അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. ഇനി ഐസ്ക്രീം ഒക്കെ വാങ്ങിക്കാൻ കടകളിലേക്ക് മറ്റു പോകേണ്ട ആവശ്യമില്ല. ദേ പോയി ദാ വന്നു എന്ന് പറയുന്നതുപോലെ തന്നെ വീട്ടിൽ തന്നെ ഈസിയായി തയ്യാറാക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *