Pearle Maaney Daughter Cute Video Viral : മലയാളികൾക്ക് ഏറെ പ്രിയമുള്ള താരമാണ് പേർളി മാണി. നിരവധി ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്നെ വീഡിയോയും ടെലിവിഷൻ അവതാരികയുമായും എല്ലാം ഒട്ടേറെ തിളങ്ങിയിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന മലയാളം റിയാലിറ്റി ഷോയിലൂടെ ആയിരുന്നു താരം മലയാളികളുടെ പ്രിയങ്കരമായി മാറിയത്. 2018ഇൽ ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ സീസൺ ഒന്നിൽ സഹ മത്സരാർത്ഥിയുമായ ശ്രീനിഷുമായി പ്രണയത്തിലാവുകയും തുടർന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തു.
ജീവിത വിശേഷങ്ങളെല്ലാം സ്വന്തമായുള്ള യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുള്ള പുതിയ രസകരമായ വിശേഷം പങ്കുവെച്ചിരിക്കുകയാണ് താരദമ്പതികൾ . താരങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന പോലെ തന്നെയാണ് മലയാളികൾ നിലബേബിയേയും . നിലയുടെ കൊച്ചു കൊച്ചു കുസൃതികൾ കാണാൻ ഏറെ തിടുക്കമാണ് . പേർളിയുടെ അച്ഛന്റെ മടിയിൽ നില ബേബി ഇരിക്കുകയാണ് .
പേളിയുടെ മടിയിൽ ആകട്ടെ അപ്പൂസും. അപ്പൂസ് എന്ന് പറയുന്നത് പേളിയുടെ സഹോദരിയുടെ മകൻ റെയിനാണ്. റെയിനെ എടുത്തു വച്ചിരിക്കുന്ന പേളിയെ കാണുമ്പോൾ തന്നെ അസൂയയിൽ പുളകിതയാവുകയാണ് നിലമോൾ. അസൂയ കാരണം ഒന്ന് നേരെ ഇരിക്കാൻ പോലും സാധിക്കാതെ കിടന്ന് മറയുകയാണ്. പേളിയുടെ സഹോദരിയും മറ്റ് കൂടുംബാംഗങ്ങളും എല്ലാവരും ഒന്നിച്ച് ഓണം ഷൂട്ട് കഴിഞ്ഞുള്ള ബാക്കി സമയതത് ഇവർ എല്ലാവരും ഒന്നിച്ചു ആഘോഷമാക്കുകയായിരുന്നു .
പേളിയുടെ മടിയിൽ അപ്പൂസ് ഇരിക്കുന്നത് കൊണ്ട് വളരെ നിഷ്കളങ്കമായ മുഖരീതിയിൽ ഇരിക്കുന്ന നിലാവേബിയുടെ അവസ്ഥയാണ് ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത് . വീഡിയോയുടെ ആരംഭത്തിൽ തന്നെ അപ്പൂസിന് പെർളിയുടെ മടിയിൽ നിന്ന് എടുത്തു മാറ്റുവാൻ ഏറെ ശ്രമിക്കുന്ന നിലയുടെ ശ്രമത്തെ കണ്ടുകൊണ്ട് അനേകം ആരാധകരാണ് പാവം നിലബേബി എന്നിങ്ങനെ മോനോഹരമായ കമന്റുകൾ സോഷ്യൽ മീഡിയയിൽ കടന്നുവരുന്നത്.