എന്റെ പേരക്കുട്ടി എന്നോടൊപ്പം ഉണ്ടെങ്കിൽ എന്റെ ജീവിതം വളരെയേറെ സന്തോഷമായിരിക്കും!! സുധാപൂമായുള്ള സ്നേഹനിമിഷം ആരാധകരുമായി പങ്കുവെച്ച് താരാകല്യാൺ. | Tarakalyan Shared a Loving Moment With Sudhapoo.

Tarakalyan Shared a Loving Moment With Sudhapoo : നൃത്ത കലയോടൊപ്പം തന്നെ അഭിനയത്തിലും വളരെയേറെ പ്രാധാന്യം നൽകിയ നടിയാണ് താര കല്യാൺ. മികച്ച അഭിനയം കാഴ്ചവച്ചുകൊണ്ട് തന്നെ മലയാളികൾക്ക് ഒത്തിരി പ്രിയങ്കരം ആവുകയായിരുന്നു. കല്യാണ കൃഷ്ണന്റെയും സുബ്ബലക്ഷ്മി അമ്മയുടെയും മകളാണ് താര കല്യാൺ. ചെറുപ്പം മുതൽ നിരവധി ഷോകളിൽ ആണ് നൃത്തം അഭ്യസിച്ചിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമുള്ള താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് ഏറെ വൈറലായി മാറിയിരിക്കുന്നത്.

   

സുധാമോളെ എടുത്തുകൊണ്ട് കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ഇടം നേടിയത്. കുഞ്ഞുവാവയോടൊപ്പം ഉള്ള ഏത് സമയവും എന്റെ ജീവിതത്തിൽ എനിക്ക് മറക്കാനാകാത്ത അത്രയും സന്തോഷം തന്നെയാണ് കടനെത്തുന്നത്. സൗഭാഗ്യ വെങ്കിടേഷിന്റെയും അർജുന്റെയും മകളാണ് സുധാപൂ. 2019 ഫെബ്രുവരി മാസത്തിൽ ആയിരുന്നു ഈ താരതമാരുടെ വിവാഹം. ഏറെ ആഘോഷമാക്കി മാറ്റിയ താരങ്ങളുടെ വിവാഹം സോഷ്യൽ മീഡിയയിൽ നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് എത്തിയിരുന്നു.

കുഞ്ഞുവാവയുടെ ജനനം മുതൽ എല്ലാ കുസൃതികളും ആരാധകരുമായി പങ്കുവെച്ച് ഇവർ എത്താറുണ്ട്. ടെലിവിഷൻ പ്രോഗ്രാമുകളിൽ ഒന്നും തന്നെ ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും മലയാളി പ്രേക്ഷകശ്രദ്ധ ഏറെ പിടിചെടുത്തത് നിരവധി ടിക്കറ്റോക് വീഡിയോ കളിലൂടെയുമാണ്. എന്നാൽ ഇപ്പോൾ സൗഭാഗ്യക്ക് ചുറ്റും നിരവധി ആരാധകർ തന്നെയാണ് അണിനിരന്നിരിക്കുന്നത്. താരത്തിന്റെ അമ്മയുടെയും നിരവധി സന്തോഷകരമായ വീഡിയോകൾ ആരാധകർക്കായി പങ്കുവെച്ച് എത്താറുണ്ട്.

മലയാള സിനിമയിൽ ഏറെ തിളങ്ങിയ താരമാണ് സുഭലക്ഷ്മി അമ്മ. കല്യാണരാമൻ എന്ന ചിത്രത്തിലെ മികച്ച അഭിനയം കാഴ്ചവെച്ച അമ്മയുടെ സ്നേഹത്തിൽ പങ്കാളി ആവുകയായിരുന്നു. ഇപ്പോഴിതാ താര കല്യാൺ തന്റെ പേരക്കുട്ടിയുമായി കളിച്ചിരിയുടെ ലോകത്തിൽ നടക്കുന്ന സന്തോഷകരമായ ചിത്രം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. അനേകം ആരാധകർ തന്നെയാണ് മുത്തശ്ശിയുടെയും പേരക്കുട്ടിയുടെയും ചിത്രം ഏറ്റെടുത്തുകൊണ്ട് കടന്നെത്തുന്നത്.

 

View this post on Instagram

 

A post shared by Thara Kalyan (@tharakalyan)

Leave a Reply

Your email address will not be published. Required fields are marked *