അമ്മയും മകളും അഡാർ തന്നെ..സ്റ്റൈലിന്റെ കാര്യത്തിൽ അമ്മയേക്കാൾ പൊളി നിലാബേബി തന്നെ എന്ന് ആരാധകർ. | Pearly And Nila Mass Look Photo viral.

Pearly And Nila Mass Look Photo viral : മലയാളികളുടെ പ്രിയങ്കരമായി മാറിയ താരമാണ് പേർളി മാണി. വീഡിയോ ജോക്കിയായും ടെലിവിഷൻ അവതാരകയുമായാണ് താരം തുടക്കമിടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന പ്രോഗ്രാമിലൂടെ ആയിരുന്നു ജനങ്ങളുടെ മനസ്സിൽ കൂടുതൽ കടന്നെത്തിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ,തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിലാണ് പേർളി അഭിനയിച്ചിട്ടുള്ളത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി എന്ന ചിത്രത്തിലൂടെയാണ് സിനിമ മേഖലകളിലേക്ക് കടന്നുവന്നത്.

   

ചിത്രങ്ങളിൽ അഭിനയിക്കുകയും അഭിനയം കൊണ്ട് തന്നെ അനേകം പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്യ്തിട്ടുണ്ട്.വലിയ ജന പിന്തുണ തന്നെയാണ് അണിനിരന്നിരിക്കുന്നത്. 2018 ഏഷ്യാനെറ്റിൽ ബിഗ്ഗ്‌ബോസ് റിയാലിറ്റി ഷോയുടെ ആദ്യ സീസണിലെ റണ്ണപ്പായി താരം മത്സരിച്ച് വിജയിക്കുകയായിരുന്നു. ബിഗ് ബോസ് ഷോയുടെ ഇടയിലാണ് പേർളിയും ശ്രീനിയും സൗഹൃദത്തിൽ ഏർപ്പെടുകയും പിന്നീട് പ്രണയമായി ഇരുവരും വിവാഹം കഴിക്കുകയും ചെയ്യ്തത്.

മനോഹരമായ ജീവിതത്തിലൂടെ കടന്നു പോവുകയാണ് ഇപ്പോൾ താരദമ്പതിമാർ .താരദമ്പതിമാരുടെ ജീവിതത്തിൽ മറ്റൊരു അതിഥിയും കൂടി എത്തിയപ്പോൾ ജീവിതം ഒന്നും കൂടി കളർഫുൾ ആവുകയായിരുന്നു. നില എന്നാണ് താരങ്ങളുടെ കുഞ്ഞുവാവയുടെ പേര്.മലയാളികൾ ശ്രീനിയെയും പേർളിയെയും സ്നേഹിക്കുന്നതുപോലെ തന്നെ ഈ കുഞ്ഞു ബേബിക്ക് ചുറ്റും ഒരുപാട് ആരാധന പിന്തുണ തന്നെയാണുള്ളത്. കുഞ്ഞു കുസൃതികൾ കാണുവാൻ ഒത്തിരി ആളുകളാണ് കാത്തുനിൽക്കുന്നത്.

എന്നാൽ ഇപ്പോൾ ഏറെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ്. കുഞ്ഞുനിലാ ബേബിയും പേളിയും അതിമനോഹരമായി നിൽക്കുന്ന ചിത്രം ആരാധകർ ഇത് കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അമ്മ നിൽക്കുന്നതിനേക്കാൾ മനോഹരമായ പോസുകളിലൂടെയാണ് കുഞ്ഞുനില പ്രത്യക്ഷപ്പെടുന്നത്. അമ്മയും മകളും ഒരെ കോസ്റ്റൂമുകളിലൂടെ അതിമനോഹരമായി നിൽക്കുന്ന ചിത്രം ഏറെ വൈറലായി മാറിയിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ചിത്രത്തിന് താഴെ അനേകം രസകരമായ കമന്റുകളാണ് കടന്നുവരുന്നത്.

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

Leave a Reply

Your email address will not be published. Required fields are marked *