മോഹൻലാലിന്റെ 2255ൽ പുതിയ ആൾ കൂടി എത്തി!! പുതിയ അതിഥിയുടെ വിശേഷം പങ്കുവെച്ചുകൊണ്ട് താരം. | Acter Mohanlal New Caravan.

Acter Mohanlal New Caravan : മലയാളികളുടെ താര രാജാവാണ് നടൻ മോഹൻലാൽ. താരത്തിന്റെ ഓരോ ചിത്രവും മലയാളികളെ സംബന്ധിച്ച് ഒരു പ്രത്യേക ഹരം തന്നെയാണ്. മലയാളത്തിന് പുറമേ താരം തമിഴ്,ഹിന്ദി, തെലുങ്ക്,കന്നഡ എനീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വലിയ ആരാധന പിന്തുണ തന്നെയാണ് താരത്തെ ചുറ്റിനിൽക്കുന്നത്. 1980,90 ദശരങ്ങളിൽ അഭിനയിച്ച ചലച്ചിത്ര വേഷങ്ങളിലൂടെയാണ് മോഹൻലാൽ ഏറെ ശ്രദ്ധേയനായി മാറുവാൻ തുടങ്ങിയത്. നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന ചിത്രത്തിലെ സോളമൻ, നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസൻ, മാനത്തുമ്പികൾ എന്ന ചിത്രം ജയ് കൃഷ്ണൻ എന്നിങ്ങനെ ഒത്തിരി വേഷങ്ങളിലൂടെയാണ് ആരാധകർ താരത്തെ ഏറ്റെടുക്കുവാൻ തുടങ്ങിയത്.

   

ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ മോൺസ്റ്ററാണ് റിയാക്റ്ററിൽ ദീപാവലി ദിവസം റിലീസായി കടന്നെത്തുന്നത്. കൂടാതെ ഇപ്പോൾ താരം അഭിനയിച്ചുകൊണ്ടിരിക്കുന്നത് ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിലാണ്. സോഷ്യൽ മീഡിയയിൽ ഏറെ നിറഞ്ഞു കവിയുന്നത് വാഹന പ്രേമിയായ മോഹൻലിന്റെ മറ്റൊരു വാഹനത്തെ കുറിച്ചാണ്.റാമിന്റെ ഷൂട്ടിങ്ങിന് ബന്ധപ്പെട്ട് മോഹൻലാൽ യുകെയിലാണ് ഇപ്പോൾ ഉള്ളത്. റാമുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരിക്കുകയാണ്.

ഒൿടോബർ ആദ്യവാരം തന്നെ റാമിന്റെ ടീം അംഗങ്ങൾ കേരളത്തേക്ക് തിരിച്ചെത്തും. യുകെയിലെ ഷൂട്ടിംഗ് അവസാനിപ്പിച്ചിട്ടാണ് അവർ കേരളത്തിലെ എത്തുന്നത്. ശേഷം രണ്ടാഴ്ച 45 ദിവസത്തിന് ശേഷം മൊറോക്കയിലേക്ക് പോവുകയാണ് സിനിമ ടീമംഗങ്ങൾ. വലിയൊരു ഷെഡ്യൂൾ തന്നെയാണ് റാമുമായി ബന്ധപ്പെട്ട് ഒരുക്കിയിരിക്കുന്നത്.അതോടൊപ്പം തന്നെ മോഹൻലാലിന്റെ വാഹന ശേഖരണത്തിലേക്ക് മറ്റൊരു പുതിയ അതിഥിയും കൂടി എത്തിയിരിക്കുകയാണ്.

ബെൻസിന്റെ ഒരു കാരവാനാണ് മോഹൻലാൽ സ്വന്തമാക്കിയ മറ്റൊരു വാഹനം. വീണ്ടും ഒരു 2255 വാഹനം എത്തിയിരിക്കുന്നു. പുതിയ വാഹനത്തിന്റെ വാഹനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്. താരം പങ്കുവെക്കുന്ന വാഹന വിശേഷങ്ങൾ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ആരാധകരെല്ലാം ദീപാവലി ദിവസം പുറത്തിറങ്ങുന്ന മോൺസ്റ്റർ എന്ന ചിത്രത്തിന്റെ കാത്തിരിപ്പിലാണ്. വലിയൊരു പ്രതീക്ഷയോടുകൂടി മലയാളികൾ കാത്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *