മക്കളെയും മരുമക്കളെയും കുറിച്ച് ആരാധകരുമായി പങ്കുവയ്ക്കുകയാണ് മല്ലിക സുകുമാരൻ… ഏറ്റെടുത്ത് ആരാധകലോകം. | Mallika Sukumaran Opens Up About Her Life.

Mallika Sukumaran Opens Up About Her Life : മലയാളികൾക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമായ താരകുടുംബത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ ഇരു കൈകളും നീട്ടിയാണ് ഏറെ സ്നേഹത്തോടെ ഏറ്റെടുക്കാനുള്ളത്. കുടുംബത്തിലുള്ള ഓരോ വ്യക്തികളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി നല്ല സാമ്യ ബന്ധം പുലർത്തുന്നവരുമാണ്. ഏത് അഭിമുഖത്തിൽ മല്ലിക എത്തിയാലും താരത്തിന്റെ രസകരമായ സംസാര ശൈലിയാണ് ഓരോ ആരാധകരും വളരെ സ്നേഹത്തോടെ ഏറ്റെടുക്കുന്നത്.

   

ഇപ്പോൾ മറ്റൊരു അഭിമുഖത്തിൽ രണ്ടു മരുമകളെയും കുറിച്ച് ചോദിച്ചിരിക്കുകയാണ്. യാതൊരു മടിയുമില്ലാതെ തന്റെ മരുമക്കളെ കുറിച്ച് തുറന്നു പറയുകയാണ് മല്ലിക സുകുമാരൻ. ഭാവിയിൽ സിനിമയിലേക്ക് സുപ്രിയ കടന്നെത്തുമോ എന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടെ ഈ അവസരത്തിൽ ചോദിക്കുകയാണ്. മരുമകൾ രണ്ടുപേരും വളരെ നല്ല മക്കൾ തന്നെയാണ്. പൂർണിമക്ക് കുറച്ച് തിരക്ക് ആണ്. സുപ്രിയ എത്രയേറെ തിരക്കുണ്ടെങ്കിലും എന്നെ കാണാൻ അവൾ ഓടിയെത്തും എന്നും താരം തുറന്നുപറയുകയാണ്.

പ്രിത്തിയെ സംബന്ധിച്ച് അവനെ എല്ലായിപ്പോഴും തിരക്കാണ് ഒട്ടും സമയമില്ല. അവന്റെ സ്വഭാവം അനുസരിച്ച് അവനെ മാനേജ് ചെയ്യാൻ കഴിയുന്ന ഒരാൾ തന്നെ ജീവിതപങ്കാളിയായി വേണമായിരുന്നു. സുപ്രീയക്ക് അതിന് കഴിയുന്നുണ്ട്. ഇന്ദ്രനും പൂർണമയും അങ്ങനെ തന്നെയാണ് പൂർണമയ്ക്ക് ബോട്ടിക് ഉണ്ട് . വീടിന്റെ പണി ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ് ഇതെല്ലാം നോക്കണം എന്നാൽ അവൾക്ക് തീരെ സമയമില്ല. മരുമക്കളിൽ ഏറ്റവും കൂടുതൽ ആരെയാണ് ഇഷ്ട്ടം എന്ന് ചോദിച്ചപ്പോൾ മറുപടി പറയാനാകാതെ ചിരിക്കുകയായിരുന്നു. മക്കളെക്കാൾ ഭേദം മരുമക്കൽ ആണ് എന്നാണ് താരം പറയുന്നത്.

വല്ലപ്പോഴെങ്കിലും എന്നെ കാണുവാനായി മരുമക്കളെങ്കിലും എത്തും എന്നാൽ മക്കളാണെങ്കിൽ വീഡിയോ കോളിലൂടെ ഇതാണോ അമ്മ എന്ന് ചോദിക്കുന്ന പോലെയാണ്. സുകുവേട്ടൻ ഉണ്ടായിരുന്നുവെങ്കിൽ എല്ലാവരും ഒരുമിച്ച് ഒരു വീട്ടിൽ താമസിച്ചേരുന്നു. മക്കൾ അച്ഛന്റെയും അമ്മയുടെയും കൂടെ എല്ലാമുണ്ടാകണം എന്നായിരുന്നു സുകുമാരന്റെ ആഗ്രഹം. സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ച ഈ അഭിമുഖം ഏറെ വൈറലായി മാറിയിരിക്കുകയാണ്. താരം അഭിമുഖത്തിൽ തുറന്നു പറഞ്ഞ ഓരോ കാര്യങ്ങൾക്ക് വ്യത്യസ്തകരമായ കമന്റുകളും ചോദ്യങ്ങളുമാണ് കടന്നെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *