കരിക്കിലെ നായിക ശ്രുതിയുടെ വിവാഹം വൻ ആഘോഷമാക്കി കൊണ്ട് താരങ്ങൾ…. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധക ലോകം. | Karik Heroine Shruti’s Marriage.

Karik Heroine Shruti’s Marriage : മലയാളികൾക്ക് ഏറെ സുപരിചിതമായ പരമ്പരയാണ് കരിക്ക് . പരമ്പരയുടെ ആദ്യഘട്ടം തന്നെ വലിയ വിജയം തന്നെയായിരുന്നു. എഴുമില്യണിലേറെ ആരാധകനാണ് പരമ്പര സബ്സ്ക്രൈബ് ചെയ്തിട്ടുള്ളത്. പരമ്പരയിലുള്ള ഓരോ താരങ്ങളെയും മലയാളികൾക്ക് അത്രയേറെ പ്രിയം ആയിരുന്നു. കരിക്കിലെ താരങ്ങളുടെ പുതിയ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുമ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഓരോ എപ്പിസോഡും കഴിയുമ്പോൾ വൻ സന്തോഷത്തോടെ തന്നെയാണ് ആരാധകർ എപ്പിസോഡിനെ കുറിച്ച് വിവരങ്ങൾ പങ്കുവെക്കാറുള്ളത്.

   

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി കൊണ്ടിരിക്കുന്നത് കരിക്കിലെ നടിയായ ശ്രുതി സുരേഷിന്റെ വിവാഹ വിശേഷങ്ങളാണ്. താരത്തിന്റെ വിവാഹത്തിന് കരിക്കിലെ എല്ലാ താരങ്ങളും ഒന്നിച്ചാണ് എത്തിയിരിക്കുന്നത്.അതി മനോഹരമായി ആയിരുന്നു വിവാഹ വേദിയിലുള്ള ആഘോഷങ്ങൾ ഒരുക്കിയിരുന്നത്.

ആദ്യമായി മലയാള സിനിമയിലേക്ക് ശ്രുതി കടന്ന് എത്തിയത് ജൂൺ എന്ന ചിത്രത്തിലൂടെ ആയിരുന്നു. തന്റെ ആദ്യ ചിത്രത്തിൽ തന്നെ അത്രയേറെ അഭിനയമികവ് പുലർത്തിയായിരുന്നു താരം വേഷം കുറിച്ചത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിവാഹ ചിത്രങ്ങൾ പങ്കു വെച്ചപ്പോൾ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകർ ഏറ്റെടുക്കുകയും വൈറലാക്കുകയും ചെയ്തു.

ജൂൺ എന്ന സിനിമയിലെ സംവിധായകനായ സംഗീത് പി രാജനെയാണ് താരത്തിന്റെ വരൻ. എല്ലാ താരങ്ങളും ഒന്നിച്ച് വിവാഹ ചടങ്ങ് അതിമനോഹരമായി ആഘോഷിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. പരമ്പരയിലെ ആരാധകരുടെ പ്രിയതാരങ്ങൾ ആയിരുന്നു അനക്ക് അനിയൻ, ആനസ് മാത്യുസ് എന്നിങ്ങനെ നിരവധി താരങ്ങളായിരുന്നു എത്തിച്ചേർന്നത്. വിവാഹ ആഘോഷ ചിത്രങ്ങളും വീഡിയോകളും എല്ലാം ആരാധകർ ഏറ്റെടുത്ത് അനേകം കമന്റുകളും വിവാഹ ആശംസകൾ പങ്കുവെച്ചിരിക്കുകയാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *