സുരേഷേട്ടനോടൊപ്പമുള്ള സ്നേഹ നിമിഷം ഓർമ്മപ്പെടുത്തലോടെ ആരാധകരുമായി പങ്കുവെച്ച് ജ്യോതി കൃഷ്ണ. | Jyoti Krishna Shared Moment With Sureshetan.

Jyoti Krishna Shared Moment With Sureshetan : വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജ്യോതി കൃഷ്ണ. 2018 പുറത്തിറങ്ങിയ ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് താരം ആദ്യമായി കടന്നെത്തുന്നത്. പിന്നീട് 2013ഇൽ ഗോഡ് ഫോർ സെയിൽ, 2014 ഇൽ രഞ്ജിത്തിന്റെ ഞാൻ എന്നീ സിനിമകളിലും താരം അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ആരാധകരുമായി വളരെ നല്ല ഇടപെടൽ തന്നെയാണ്.

   

സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുമ്പോൾ നിമിഷനേരത്തിനുള്ളിലാണ് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ വൈറൽ ആക്കുകയും ചെയ്യുന്നത്. ഇപ്പോഴിതാ താരം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് ആരാധകർ ഇരുകൈകളും നീട്ടി ഏറ്റെടുത്തിരിക്കുന്നത്. 2002ഇൽ എടുത്ത ചിത്രത്തിനോടൊപ്പം 2022 ഇൽ എടുത്ത ചിത്രവുമായാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത്തിരിക്കുന്നത്.

നിരവധി ആരാധകർ തന്നെയാണ് താരങ്ങളുടെ ഈ ഒരു മാറ്റത്തെയും… ഇത്രയും വർഷമായി ഉള്ള സ്നേഹബന്ധത്തെയും തുറന്ന് പറയുന്നത്. കുട്ടിക്കാലം മുതൽ തന്നെ സുരേഷ് ഗോപിയുമായി വളരെ അടുപ്പം തന്നെയാണ് ജ്യോതിക. 2018ൽ പുറത്തിറങ്ങിയ ആമി എന്ന ചിത്രത്തിലാണ് ജ്യോതിക അവസാനമായി അഭിനയിച്ചത്. അഭിനയത്തോടൊപ്പം തന്നെ മോഡൽ രംഗത്തും തന്റെ കഴിവ് ഒത്തിരി തെളിയിച്ച ഒരാളും കൂടിയാണ്.

സോഷ്യൽ മീഡിയയിലൂടെ എല്ലാ സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെക്കുന്നത് കൊണ്ട് തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് വളരെയേറെ പ്രിയങ്കരം തന്നെയാണ്. ഇപ്പോഴിതാ മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സുരേഷ് ഗോപിയോടൊപ്പം നിന്ന് ജ്യോതികയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചപ്പോൾ നിമിഷനേരത്തിനുള്ളിൽ തന്നെ ആരാധകർ ഏറ്റെടുത്തുകൊണ്ട് അനേകം കമന്റുകൾ ഉന്നയിക്കുകയാണ്.

 

View this post on Instagram

 

A post shared by Jyothikrishna (@jyothikrishnaa)

Leave a Reply

Your email address will not be published. Required fields are marked *