കോളിഫ്ലവർ ഫ്രൈ 65 ആർക്കും ഇനി ഉണ്ടാക്കാം അതും റസ്റ്റോറൻസ് സ്റ്റൈലിൽ തന്നെ. കോളിഫ്ലവർ ഫ്രൈ നമുക്ക് ചപ്പാത്തിയുടെ കൂടെയോ അല്ലെങ്കിൽ പൊറോട്ടയുടെ കൂടെയോ വളരെ എളുപ്പത്തിൽ തന്നെ വളരെ വേഗത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണ്. ആദ്യം തന്നെ ഫ്ലവർ നന്നായി കഴുകിയതിനുശേഷം ചെറിയ കഷണങ്ങളാക്കി വയ്ക്കുക. അതിനുശേഷം തിളക്കുന്ന വെള്ളത്തിലേക്ക് കോളിഫ്ലവർ ഇടുക. ഒപ്പം തന്നെ അതിലേക്ക് മഞ്ഞപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാവുന്നതതാണ്.
കോളിഫ്ലവർ നന്നായി തിളച്ചതിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റിവയ്ക്കുക. അതിനുശേഷം ഒരു പാത്രത്തിൽ കുറച്ച് മുളകുപൊടിയെടുക്കുക ശേഷം കുറച്ച് പെരുംജീരകപ്പൊടി ഇതിലേക്ക് ഇടുക. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്തുള്ള മിശ്രിതമാണ്. നന്നായി അരച്ചതിനുശേഷം മാത്രം ഇതിലേക്ക് ചേർകേണ്ടത്. ഇതിലേക്ക് അൽപ്പം കുറച്ച് കുരുമുളകുപൊടിയും മല്ലിപ്പൊടിയും ചേർക്കാം.
പിന്നീട് കുറച്ച് മഞ്ഞൾപ്പൊടിയും കൂടി ചേർക്കുക. ഇനി ഇതിലേക്ക് ചേർക്കേണ്ടത് നാരങ്ങ നീരാണ്. ടൊമാറ്റോ കച്ചപ്പും സോയാസോസും കൂടി ഇതിൽ ചേർത്തു കൊടുത്തൽ ടെസ്റ്റ് ഉഗ്രൻ ആയിരിക്കും. ഇങ്ങനെ ചേർക്കുന്നതുകൊണ്ട് വളരെ സ്വാദിഷ്ടമായ രീതിയിൽ നമുക്ക് കോളിഫ്ലവർ തയ്യാറാക്കാനായി സാധിക്കും. ഇതെല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്യേണ്ടത് അത്യാവശ്യമാണ് എന്നാൽ മാത്രമേ നമുക്ക് നല്ല ടെസ്റ്റിലുള്ള കോളിഫ്ലവർ ഫ്രൈ ലഭിക്കുകയുള്ളൂ. ഇനി നമ്മൾ അടുത്തതായി ചേർക്കുന്നത് അരിപ്പൊടിയാണ്.
വളരെ സ്വാദിഷ്ടമായ രീതിയിൽ ഉണ്ടാക്കിയെടുക്കുവാൻ അരിപ്പൊടി വളരെ നല്ലതാണ്. പിന്നീട് കുറച്ച് ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിലേക്ക് കോളിഫ്ലവർ ചേർത്ത് ഇളക്കി കുറച്ചുനേരം വയ്ക്കുക. അതിനുശേഷം നമുക്ക് ഇത് ഫ്രൈ ചെയ്ത് എടുക്കാവുന്നതാണ്. ഫ്രൈ ചെയ്യുന്നതിന് വേണ്ടി ഒരു പാത്രത്തിൽ കുറച്ച് ഓയിൽ ഒഴിച്ച് അതിലേക്ക് ഓരോന്നായി ഇട്ട് ഫ്രൈ ചെയ്യാവുന്നതാണ്. ഇത്ര എളുപ്പത്തിൽ നമുക്ക് ഇത് ചെയ്തെടുക്കാവുന്നതാണ്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നമുക്ക് നമ്മുടെ വീടുകളിൽ ഉണ്ടാക്കാവുന്ന ഒന്നാണ് ഇത്.