പപ്പായ കൊണ്ട് ഇത്രയും സ്വാദുള്ള കറി ഉണ്ടാക്കുവാൻ സാധിക്കുമോ… എരുവും മധുരവും കലർന്ന കിടന്ന ഡിഷ്.

പപ്പാക്കായ ഉപയോഗിച്ച് ഉഗ്രൻ ടെസ്റ്റൂള്ള ഒരു വിഭവം ഉണ്ടാക്കാം. ഒരിക്കൽ കഴിച്ചത്‌ വീണ്ടും വീണ്ടും കഴിക്കുവാൻ തോന്നിപ്പിക്കുന്നു ഒരു കറിയുടെ റെസിപ്പിയുമായാണ് ഇന്ന് നിങ്ങളുമായി എത്തുന്നത്. ആദ്യം തന്നെ പപ്പായ നല്ല ചെറിയ കഷണങ്ങളാക്കി ഒന്ന് ഗ്രേറ്റ് ചെയ്ത് എടുക്കുക. ഇനി നമുക്ക് ഒന്ന് പപ്പായ വേവിച്ചെടുക്കാം. അടുപ്പമേൽ പാനൽ വെച്ച് നല്ല രീതിയിൽ ചൂടായി വരുമ്പോൾ നമ്മൾ ചെറിയ കാഴ്‍നാഗാലാക്കി ഗ്രേറ്റ് ചെയ്ത പപ്പായ ചേർക്കാം.

   

അതിലേക്ക് അരക്കപ്പ് അളവ് വെള്ളം ഒഴിച്ച് കൊടുക്കാം. ശേഷം പപ്പായ ഒന്ന് വേവിച്ചെടുക്കാം അല്പം നേരം മൂടി വയ്ക്കാവുന്നതാണ്. രണ്ടുമിനിറ്റ് ശേഷം പപ്പായ ഒന്ന് തുറന്നു നോക്കി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്. ഒരു 250ml ശർക്കര ചേർക്കുക. ശർക്കര ഒരു ഗ്ളാസ് വെള്ളത്തിൽ ഉരുക്കിയാണ് പപ്പായയിൽ ചേർക്കേണ്ടത്. അല്പം പഞ്ചസാര, ഉപ്പ് എന്നിവ ചേർക്കാം. അതുപോലെതന്നെ ഒരു ടീസ്പൂൺ കാശ്മീരി മുളകുപൊടി, വറ്റൽ മുളക് പൊടിച്ചത്, ഉണക്ക മുന്തിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാവുന്നതാണ്.

അൽപ്പ നേരം ഒന്ന് മൂടിവെച്ച് ഒന്നുകൂടിയും കുക്ക് ചെയ്തെടുക്കാം. വീടും മൂടിവെക്കുബോൾ അതിൽ വെള്ളം വന്നിട്ടുണ്ടാകും അപ്പൊ വെള്ളം പോകുവാനായി കുറച്ചു നേരം കൂടി തുറന്നു കൊണ്ട് വറ്റിച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളമെല്ലാം വറ്റി നല്ല മാതിരി ഫ്രൈ ആയി കിട്ടും. ഇങ്ങനെ വന്നതിനുശേഷം ഓഫ് ചെയ്ത ഒരു ടീസ്പൂൺ നാരങ്ങ നീര് നിങ്ങൾക്ക് ചേർക്കണമെന്ന് ഉണ്ടെങ്കിൽ ആഡ് ചെയ്യാവുന്നതാണ്.

ശേഷം ഒന്നുകൂടി ഒന്ന് മിസ്സ് ചെയ്തെടുക്കുക അത്രയേ ഉള്ളൂ പപ്പായ കൊണ്ട് ഒരു കിടിലൻ ഇഷ്ടമുള്ള കറി റെഡിയായി കഴിഞ്ഞു. അല്പം മധുരവും എരുവും കൂടിയുള്ള ഈ കറി ഉണ്ടാക്കുന്നതിന് കൂടുതൽ വിശദവിവരങ്ങൾ അറിയണമെന്നുണ്ടെങ്കിൽ താഴെ ഇരിക്കുന്ന വീഡിയോ മുഴുവനായി ഒന്ന് കണ്ടു നോക്കൂ.

Leave a Reply

Your email address will not be published. Required fields are marked *